Advertisement
തിരുവനന്തപുരം: കെ എസ് ആർ ടി സി പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം സംസ്ഥാന സർക്കാർ ഔദ്യോഗികമായി തള്ളി.
പെൻഷൻ തുക വർദ്ധിപ്പിക്കുകയാണെങ്കിൽ പ്രതിമാസം 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
നിലവിൽ കെ എസ് ആർ ടി സി വലിയ വരുമാന നഷ്ടം നേരിടുന്നുണ്ടെന്നും, ദൈനംദിന ചെലവുകൾക്ക് പോലും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നുമാണ് സർക്കാർ നിലപാട്.
സർക്കാരിന്റെ ഈ തീരുമാനത്തോടെ പെൻഷൻ വർദ്ധനവ് പ്രതീക്ഷിച്ചിരുന്ന ആയിരക്കണക്കിന് മുൻ ജീവനക്കാർക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്.
































