30.2 C
Kollam
Thursday 29th October, 2026 | 07:19:25 PM
Home News Kerala ഇന്ധന ചിലവ് താങ്ങാനാവാതെ കെഎസ്ആര്‍ടിസി,പ്രശ്നം ഇത്

ഇന്ധന ചിലവ് താങ്ങാനാവാതെ കെഎസ്ആര്‍ടിസി,പ്രശ്നം ഇത്

Advertisement

തിരുവനന്തപുരം. ഇന്ധന ചിലവ് താങ്ങാനാവാതെ കെഎസ്ആര്‍ടിസി.ബസുകളുടെ സർവീസ് വഴി ലഭിക്കുന്ന വരുമാനത്തേക്കാൾ വലിയ തുകയാണ് ഡീസലിനായി മാത്രം ചെലവാകുന്നത്.കെ.എസ്.ആർ.ടി.സിക്ക് ഡീസൽ അടിക്കാൻ മാത്രം പ്രതിമാസം ശരാശരി 112 കോടിയിലധികം രൂപയാണ് വേണ്ടിവരുന്നത്

കെ.എസ്.ആർ.ടി.സി ഇന്ധന ഇനത്തിനായി മാത്രം വൻ തുകയാണ് ചെലവഴിക്കുന്നത്. പ്രതിമാസ ഡീസൽ ചെലവ് ശരാശരി 112.41കോടി രൂപ. ആറുമാസത്തിനിടെ ഡീസൽ വാങ്ങുന്നതിനായി മാത്രം 674.49 കോടി രൂപയാണ് ചെലവഴിച്ചത്.
ആറുമാസത്തെ മാസം തിരിച്ചുള്ള ഡീസൽ പൊതുവിപണിയിലെ എണ്ണവില വ്യതിയാനങ്ങളും ബസുകളുടെ കാലപ്പഴക്കവും ഇന്ധനക്ഷമതയിലെ കുറവുമാണ് നടത്തിപ്പ് ചെലവ് കുത്തനെ ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രതിദിനം കോടിക്കണക്കിന് രൂപയാണ് ഡീസൽ വാങ്ങുന്നതിനായി കണ്ടെത്തേണ്ടി വരുന്നത്. ഡീസൽ വിതരണത്തിലെ കുടിശ്ശിക കാരണം പലപ്പോഴും ഉൾനാടൻ സർവിസുകൾ വെട്ടിച്ചുരുക്കേണ്ട സാഹചര്യമുണ്ടാകുന്നു.


ഇന്ധനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകൾ, സി.എൻ.ജി ബസുകൾ എന്നിവ കൂടുതൽ നിരത്തിലിറക്കാനും, ഡ്രൈവർമാർക്ക് പരിശീലനം നൽകാനും കോർപറേഷൻ നടപടികൾ സ്വീകരിച്ചുവരികയാണ്. വരുമാനത്തിൽ വലിയൊരു പങ്ക് ഡീസൽ അടിക്കാൻ മാറ്റിവെക്കേണ്ടി വരുന്നത് ജീവനക്കാരുടെ ശമ്പള വിതരണത്തെയും സർവിസുകളുടെ കൃത്യതയെയും സാരമായി ബാധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here