30.4 C
Kollam
Wednesday 28th October, 2026 | 02:53:33 PM
Home Lifestyle Entertainment എടുത്ത് ചാടിയുള്ള കല്യാണമായിരുന്നു, അശ്വിന്റെ വീട്ടുകാരുടെ നിർബന്ധത്തിന് ചെയ്യേണ്ടി വന്നു; ദിയ

എടുത്ത് ചാടിയുള്ള കല്യാണമായിരുന്നു, അശ്വിന്റെ വീട്ടുകാരുടെ നിർബന്ധത്തിന് ചെയ്യേണ്ടി വന്നു; ദിയ

Advertisement

വിവാഹം അൽപ്പം നേരത്തെ ആയിപ്പോയെന്ന് ദിയ കൃഷ്ണ. ഞാനും അശ്വിനും കുറേനാൾ കൂടി ഡേറ്റ് ചെയ്ത് നടക്കും എന്നാണ് കരുതിയത്. പക്ഷേ അശ്വിന്റെ വീട്ടുകാർ പ്രെഷർ ചെയ്തു അതുകൊണ്ടാണ് ഇത്ര വേഗം വിവാഹം നടന്നതെന്നും ദിയ പറയുന്നു

ഞാനും അശ്വിനും കുറേനാൾ കൂടി ഡേറ്റ് ചെയ്ത് നടക്കും എന്നാണ് ഞങ്ങൾ കരുതിയത്. അശ്വിന്റെ ഫാമിലി സെെഡിൽ ഞങ്ങളുടെ റിലേഷൻ അറിഞ്ഞ ശേഷം ഇപ്പോൾ തന്നെ കെട്ടണമെന്ന് അവർ പ്രഷർ ചെയ്തു. ഞാൻ അഞ്ചാറ് വർഷം ഡേറ്റ് ചെയ്ത് നടന്നാലും എന്റെ കുടുംബത്തിന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ അശ്വിന്റെ കുടുംബം കുറേക്കൂടി കൺസർവേറ്റീവ് ആണ്. ഇപ്പോൾ എങ്ങനെയാണെന്ന് എനിക്കറിയില്ല. അങ്ങനെ പ്രഷർ വന്നപ്പോഴാണ് കെട്ടണം എന്ന തീരുമാനത്തിലേക്ക് ഞാനും എത്തിയത്. ഞാനും അശ്വിനും ആ സമയത്ത് ഒരുപാട് യാത്ര ചെയ്യുമായിരുന്നു. കല്യാണം കഴിച്ചാൽ എന്ത് വ്യത്യാസം വരാനാണ് ഒരുമിച്ച് താമസിച്ച് യാത്ര ചെയ്യാം എന്ന് ഞങ്ങളും കരുതി. എടുത്ത് ചാടിയുള്ള കല്യാണമായിരുന്നു. കല്യാണത്തിന്റെ ആഘോഷങ്ങൾക്ക് പ്ലാൻ ചെയ്യാൻ അധികം സമയം കിട്ടിയില്ലെന്നും ദിയ കൃഷ്ണ പറയുന്നു.

അശ്വിന്റെ അമ്മയെ ഞാൻ മീനമ്മ എന്നല്ല വിളിക്കാറ്. മീനമ്മാസ് കിച്ചൺ എന്ന ബിസിനസ് ഉള്ളത് കൊണ്ട് കുക്കിം​ഗ് വീഡിയോകളിൽ മീനമ്മ എന്ന് വിളിക്കുന്നതായിരുന്നു. അമ്മ എന്ന് ചേർത്ത് നേരിട്ട് ഒരിക്കലും വിളിച്ചിട്ടില്ല. വ്ലോ​ഗിനകത്ത് മാർക്കറ്റിം​ഗിന് വേണ്ടി മീനമ്മ എന്ന് വിളിക്കുന്നതാണ്. പുള്ളിക്കാരിയെ പരിചയപ്പെട്ട നാൾ മുതൽ ആന്റി എന്നാണ് വിളിക്കുന്നത്. മരിക്കുന്നത് വരെ ഞാൻ ആന്റിയെന്നേ വിളിക്കൂ. എന്റെ അമ്മ സിന്ധു കൃഷ്ണയാണ് പുള്ളിക്കാരിയെ മാത്രമാണ് ഞാൻ അമ്മ എന്ന് വിളിക്കുന്നത്. അശ്വിൻ വിളിക്കുന്നത് സിന്ധു എന്നാണ്. അമ്മയ്ക്കത് ഇഷ്ടമാണ്. അമ്മയ്ക്കപ്പോൾ ചെറുപ്പക്കാരിയായി തോന്നും. ഒരു ഫ്രണ്ടിനെ പോലെയാണ്. അശ്വിന്റെ അമ്മയെ എനിക്ക് പേരൊന്നും വിളിക്കാൻ പറ്റില്ല. കാരണം പ്രായമുണ്ടെന്നും ​ദിയ കൃഷ്ണ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here