27.8 C
Kollam
Friday 23rd October, 2026 | 09:47:55 PM
Home Lifestyle Entertainment ഓമിക്ക് ഒരു കൂട്ട് വേണം, ഉറപ്പായും രണ്ടാമത്തെ കുഞ്ഞ് അധികം വൈകാതെ; രണ്ടാമത്തെ ബേബി ഉടനെന്ന്...

ഓമിക്ക് ഒരു കൂട്ട് വേണം, ഉറപ്പായും രണ്ടാമത്തെ കുഞ്ഞ് അധികം വൈകാതെ; രണ്ടാമത്തെ ബേബി ഉടനെന്ന് ദിയ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബം ആണ് ദിയ കൃഷ്ണയുടേത്. സിനിമയോ സീരിയലോ, അങ്ങനെ ഒന്നുമല്ല സോഷ്യൽ മീഡിയ ഇടത്തിലൂടെ ആണ് ദിയയും സഹോദരിമാരും വെൽ സെറ്റിൽഡ് ആകുന്നത്. ബിസിനസ് രംഗത്തും തന്റേതായ സ്ഥാനം കണ്ടെത്തിയ ദിയ കൃഷ്ണ ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ്. ദിയയുടെ ഏറ്റവും അടുത്ത സുഹൃത്തായ അശ്വിൻ ആണ് ഭർത്താവായി എത്തിയത്. പെൺമക്കൾക്ക് അവരുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാൻ എപ്പോഴും കൃഷ്ണകുമാർ പൂർണ പിന്തുണയാണ് നൽകിയത്. അത് അടുത്തിടെ മൂത്തമകൾ അഹാനയുടെ കാര്യത്തിലും നടന്നു. ഇപ്പോൾ പറഞ്ഞുവരുന്നത് ദിയ കൃഷ്ണ വീണ്ടും അമ്മയാകാൻ മാനസികമായി തയ്യാറെടുക്കുന്നു എന്നുള്ളതാണ്.

താനും അശ്വിനും കൂടി ഇതേകുറിച്ച് ചർച്ച ചെയ്തുവെന്നും അധികം വൈകാതെ താൻ വീണ്ടും അമ്മയാകും എന്നും ദിയ പറഞ്ഞു. അതോടെ ഇവരുടെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് നിരവധിപേരാണ് എത്തുന്നത്. ഇക്കാലത്ത് കുഞ്ഞുങ്ങൾ ഇനിയും വേണം എന്ന് ചിന്തിക്കുന്ന തലമുറ, ദിയക്ക് മനസ്സ് നിറഞ്ഞ ആശംസകൾ. ഇന്നത്തെ പെൺകുട്ടികൾ കണ്ടുപഠിക്കട്ടെ, എന്നിങ്ങനെ നീളുകയാണ് ആശംസകൾ നിറച്ച സന്ദേശങ്ങൾ. അതേസമയം ഓമി ഒറ്റക്ക് ഇരുന്ന് കളിക്കുന്നത് കണ്ടപ്പോൾ വിഷമം ആയെന്നും അതുകൊണ്ടാണ് അടുത്ത ബേബിയെ കുറിച്ച് ഉടനെ ചിന്തിച്ചത് എന്നും ദിയ പറഞ്ഞിരുന്നു. ദിയയുടെ പ്രസവ വീഡിയോ. യൂട്യൂബിൽ നിന്നും ലക്ഷങ്ങൾ ആയിരുന്നു നേടി എടുത്തത്. ദിയ പങ്കിടുന്ന വീഡിയോകൾക്ക് എല്ലാം വമ്പൻ റീച്ചാണ് ഇപ്പോൾ ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here