27.8 C
Kollam
Friday 23rd October, 2026 | 09:47:45 PM
Home Lifestyle Entertainment മരണത്തിനുശേഷവും ഒരു ജീവിതമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു അവിടെയും എന്റെ തുണയായി നീ വേണം; ഷംനയോട് പ്രിയപ്പെട്ടവൻ

മരണത്തിനുശേഷവും ഒരു ജീവിതമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു അവിടെയും എന്റെ തുണയായി നീ വേണം; ഷംനയോട് പ്രിയപ്പെട്ടവൻ

shamna kasim

വിവാഹവാര്ഷികദിനം പ്രിയപെട്ടവൾക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി ശമന കാസിമിന്റെ ഭർത്താവ് ഷാനിദ് ആസിഫ് അലി.

ഇന്ന് നമ്മുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷം പൂർത്തിയാകുന്നു. നമ്മൾ രണ്ടുപേരായി തുടങ്ങിയ ജീവിതം, ഇന്ന് രണ്ട് പൊന്നോമനകൾക്കൊപ്പം നാലുപേരടങ്ങുന്ന ഒരു സുന്ദരമായ കുടുംബമായി മാറിയിരിക്കുന്നു. അൽഹംദുലില്ലാഹ്…

ഈ ദിവസം നിന്നോട് മനസ്സുനിറയെ നന്ദിയും, അതിലേറെ ക്ഷമയും ചോദിക്കാനുണ്ട്.

എന്റെ എല്ലാ കുറവുകളും ഉൾക്കൊണ്ട്, എന്നോട് ക്ഷമിച്ച്, എന്റെ ജീവിതത്തിലെ പ്രയാസങ്ങളിലെല്ലാം കൂടെ നിന്നതിന് നന്ദി. നിനക്ക് ആഗ്രഹിച്ച

സൗകര്യങ്ങളും സന്തോഷങ്ങളും എപ്പോഴും നൽകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. എന്നിട്ടും, നമ്മുടെ ചെറിയ ജീവിതത്തെ സ്നേഹംകൊണ്ട് നിറച്ചതിന് നന്ദി.

എനിക്കും നമ്മുടെ കുടുംബത്തിനും വേണ്ടി നിന്റെ പല സന്തോഷങ്ങളും മാറ്റിവെച്ച്, നമ്മുടെ ജീവിതത്തിനും മക്കൾക്കും മുൻഗണന നൽകിയ നിന്റെ സ്നേഹം ഞാൻ തിരിച്ചറിയുന്നു. അത് എനിക്ക് എത്ര വിലപ്പെട്ടതാണെന്ന് പലപ്പോഴും നിന്നോട് പറയാൻ കഴിഞ്ഞിട്ടില്ല.

അറിയാതെയും അറിഞ്ഞും നിന്നെ വേദനിപ്പിച്ച ഓരോ വാക്കിനും പ്രവൃത്തിക്കും, നിന്റെ മനസ്സ് മനസ്സിലാക്കാതെ പോയ നിമിഷങ്ങൾക്കും എന്നോട് ക്ഷമിക്കണം. നിന്നെ കൂടുതൽ കേൾക്കാനും മനസ്സിലാക്കാനും, നിന്റെ സന്തോഷങ്ങൾക്ക് കൂടുതൽ ഇടം നൽകാനും ഞാൻ ശ്രമിക്കും.

മരണത്തിനുശേഷവും ഒരു ജീവിതമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെയും എന്റെ തുണയായി നീ തന്നെയുണ്ടാകണമെന്നാണ് എന്റെ പ്രാർത്ഥന. പരാതികളും പ്രയാസങ്ങളും കണ്ണീരുമില്ലാത്ത ആ ലോകത്തും നിന്റെ കൈപിടിച്ച് ജീവിക്കാൻ കഴിയട്ടെ…

നമുക്കിനിയും ഒരുപാട് സ്നേഹിക്കാനും, സന്തോഷങ്ങൾ പങ്കിടാനും, നമ്മുടെ മക്കൾക്കൊപ്പം മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാനും കഴിയട്ടെ.

നാലാം വിവാഹവാർഷികാശംസകൾ, എന്റെ പ്രിയപ്പെട്ടവളേ…
ഒരുപാട് സ്നേഹത്തോടെ, എന്നും നിന്റെ സ്വന്തം.

LEAVE A REPLY

Please enter your comment!
Please enter your name here