30.4 C
Kollam
Wednesday 28th October, 2026 | 02:51:20 PM
Home News National തേനി ജില്ലാ ജയിലിൽ നിന്ന് ചാടിയ രണ്ടു പ്രതികള്‍ കൂടി പിടിയില്‍

തേനി ജില്ലാ ജയിലിൽ നിന്ന് ചാടിയ രണ്ടു പ്രതികള്‍ കൂടി പിടിയില്‍

Advertisement

തേനി. തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽ നിന്ന് ചാടിയ രണ്ടു പ്രതികള് കൂടി പിടിയില്.. ഇവരെ പിടികൂടിയത് ജെയിലിന് മൂന്നു കിലോമീറ്ററ് അകലെയുള്ല വനമേഖലയില് നിന്ന്.. ഇനി പിടികൂടാനുള്ള ജെയില് ചാട്ടം ആസൂത്രണം ചെയ്ത സഹോദരങ്ങളായ തിരുപതിയെയും മീനാക്ഷിസുന്ദരത്തെയും കണ്ടെത്താനുള്ള തിരച്ചില് ഊര്ജ്ജിതമാക്കി. 17 പേരുടെയും ജെയില് ചാട്ടത്തിന് ജീവനക്കാർ സഹായിച്ചിട്ടുണ്ടോയെന്നതിലും തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി..

ആണ്ടപ്പെട്ടിയിലുള്ള തേനി ജില്ല ജയിലിൽ നിന്നും രക്ഷപെട്ട 17 പേരിൽ 13 പേരെ ഇന്നലെ പിടികൂടിയിരുന്നു. ഇന്ന് പിടികൂടിയത്
മധുര സ്വദേശി , പൊൻമുത്തുശെൽവം, , കന്യാകുമാരി സ്വദേശി റെജിൻ എന്നിവരെയാണ്. ജെയിലിന് 3 കിലോമീറ്റര് അകലെ കാട്ടിനുള്ളില് ഒളിച്ചിരിക്കുകയായിരുന്നു ഇരുവരും. ഇനി പിടികൂടാനുള്ള സഹോദരങ്ങളായ തുരുപതി മീനാക്ഷി സുന്ദരം എന്നിവരാണ് ജെയില് ചാട്ടത്തിൻ്റെ ആസുത്രകർ. ഇവരും ജെയില് ഉദ്യോഗസ്ഥരുമായി ഉണ്ടായ കലഹമാണ് ഒടുവില് 17 പേരുടെയും ചാട്ടത്തിലെത്തിയത്. അതുകോണ്ടുതന്നെ ജാഗ്രതയോടെയാണ് പോലീസ് പരിശോധന നടത്തുന്നത്. . ജയിലിനു പിൻഭാഗത്തുള്ള അമച്ചിയാപുരം വനമേഖല പോലീസ് വളഞ്ഞിരിക്കുകയാണ്. നൂറിലധികം പോലീസ് കാട്ടിനുള്ളിൽ തെരച്ചിൽ നടത്തുന്നു. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ സ്വദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. വനമേഖലക്ക് സമീപത്തുള്ള ഗ്രാമങ്ങളിൽ ഇവർ എത്തിയിട്ടില്ലെന്നാണ് പോലീസിൻറെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതുകോണ്ടുതന്നെ കാടുവഴി മറ്റോരിടത്തെത്തി കേരളത്തിലേക്ക് കടന്നിട്ടുണ്ടോയെന്നും സംശയിക്കുന്നു പോലീസ്..

ഇടുക്കി പാലക്കാട് അതിര്ത്ഥിയില് കേരളാ തമിഴ്നാട് പോലീസുകാര് വാഹന പരിശോധന ശക്തമാക്കി കഴിഞ്ഞു., ഇന്നലെ ആദ്യം പിടിയിലായ അഞ്ചു പേരെ ആണ്ടിപ്പെട്ടി കോടതി റിമാൻഡ് ചെയ്തു. ചാടിയ അതെ ജയിലിൽ തന്നെയാണ് ഇവരെ വീണ്ടും പാർപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള എട്ടു പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിടിയിലായ എല്ലാവരുടെയും പേരിൽ ഒന്നിലധികം കേസുകളുണ്ട്. ജയിൽ ചാടിയതിനും സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഏഴു വകുപ്പുകൾ ചുമത്തി പുതിയ കേസും എടുത്തിട്ടുണ്ട്. കൂട്ടത്തോടെ രക്ഷപെടാൻ തടവുകാർക്ക് ജയിൽ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. 334 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ തടവുകാരുടെ എണ്ണത്തിനനുസരിച്ച് എട്ടുപേർ ഡ്യൂട്ടിയിലുണ്ടാകേണ്ട സ്ഥലത്ത് നാലു പേ‍ർ മാത്രമാണുണ്ടായിരുന്നത്. അഞ്ചു പേരാണ് അന്നേ ദിവസം ആകെ ഹാജരായത്. തോക്ക് ഉപയോഗിക്കാൻ അറിയാത്ത ഉദ്യോഗസ്ഥരെയാണ് കാവലിന് നിയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ തടവ് ചാടിയത് അൻപതിലധികം പേരാണെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തി. എന്നാൽ പോലീസ് ഇക്കാര്യം നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here