29.3 C
Kollam
Wednesday 14th October, 2026 | 11:23:11 AM
Home News Breaking News ജന്തർമന്തർ പ്രതിഷധം; ‘പാറ്റ’കൾ  റിമാൻഡിൽ

ജന്തർമന്തർ പ്രതിഷധം; ‘പാറ്റ’കൾ  റിമാൻഡിൽ

ന്യൂഡൽഹി: ഗ്യാനേഷ്‌കുമാറിന്റെ രാജിക്കായി പ്രക്ഷോഭം തുടരുന്നതിനിടെ കേന്ദ്രസർക്കാർ സമരവിലക്കേർപ്പെടുത്തിയ ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി സമരത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളെ റിമാൻഡ് ചെയ്തു. പൊലീസിന്റെയും കേന്ദ്രസേനകളുടെയും കണ്ണുവെട്ടിച്ച്‌ പ്രതിഷേധിച്ച സിജെപി ദേശീയ കൺവീനർമാരായ അശുതോഷ്‌ റംക, സ‍ൗരവ്‌ ദാസ്, അങ്കിന്യ ഷിൻഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അങ്കിന്യ ഷിൻഡെയ് ക്ക് ജാമ്യം നൽകിയ കോടതി അശുതോഷ് റം കെ ,സൗരവ് ദാസ് ക്ക് എന്നിവരെ 5 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

അതിക്രമിച്ചു കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ജ്യാമ്യ വ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി‌യത്. സിജെപിയുടെ നേതൃത്വത്തിൽ ചൊവ്വ രാവിലെയാണ് യുവാക്കൾ ജന്തർമന്തറിൽ പ്രവേശിച്ചത്‌. സമരഭൂമിയിലേക്ക്‌ നേരിട്ടെത്താതെ ജെഡിയു ഓഫീസ്‌ ഭാഗത്തുനിന്ന്‌ പ്രവർത്തകർ ജന്തർമന്തർ റോഡിലേക്ക്‌ ചാടി മുദ്രാവാക്യം മുഴക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here