26.2 C
Kollam
Sunday 29th November, 2026 | 08:49:38 AM
Home News Kerala തൃശ്ശൂരിൽ സദാചാര ആക്രമണം,പൊലീസിനും മര്‍ദ്ദനം

തൃശ്ശൂരിൽ സദാചാര ആക്രമണം,പൊലീസിനും മര്‍ദ്ദനം

Advertisement

തൃശൂര്‍. തൃശ്ശൂരിൽ സദാചാര ആക്രമണം, പുല്ലഴി സ്വദേശികളായ യുവതിക്കും യുവാവിനും മർദ്ദനം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ എസ്ഐക്കും രണ്ട് പോലീസുകാർക്കും മർദ്ദനമേറ്റു. അയ്യന്തോൾ തൃക്കുമാരകുടത്തെ കുളത്തിന് വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം

യുവതിയും യുവാവും സംസാരിച്ചിരിക്കുന്നതിനിടെ പ്രദേശവാസിയായ നിരഞ്ജൻ ചോദ്യം ചെയ്യാൻ എത്തി. ഇതോടെ ഇവർ തമ്മിൽ തർക്കത്തിൽ ആവുകയും യുവാവിനെയും യുവതിയെയും നിരഞ്ജൻ മർദ്ദിക്കുകയും ചെയ്തു. യുവതിയുടെ കൈപ്പിടിച്ച് തിരിച്ചു

ബഹളമായതോടെ നിരഞ്ജന്റെ പിതാവ് ദിലീപും സഹോദരൻ നീരജും സ്ഥലത്തെത്തി. ഇതിനിടെ യുവതി പിതാവിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചു. പിതാവ് തൃശൂർ വെസ്റ്റ് പോലീസിനെ വിവരമറിയിച്ചു

സ്ഥലത്തെത്തിയ വെസ്റ്റ് സ്റ്റേഷനിലെ എസ് ഐ ലിപ്സൺ, പോലീസുകാരായ അഭിജിത്ത്, മഹേഷ് എന്നിവരെ ദിലീപും, മക്കളായ നിരഞ്ജും നീരജും ചേർന്ന് മർദ്ദിച്ചു

ഹെൽമറ്റ് കൊണ്ട് ആക്രമിച്ചു

വിവരമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തി ദിലീപിനെയും നീരജിനെയും പിടികൂടി

ഇതിനിടെ നിരഞ്ജൻ രക്ഷപ്പെട്ടു

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരും, യുവാവും യുവതിയും തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു

യുവാവും തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

സംഭവത്തിൽ പിതാവ് ദിലീപും ധീര ജും വെസ്റ്റ് പോലീസിന്റെ കസ്റ്റഡിയിൽ

നിരഞ്ജന പിടികൂടാനുള്ള അന്വേഷണം പോലീസ് ഉചിതമാക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here