28.4 C
Kollam
Tuesday 17th November, 2026 | 09:19:11 PM
Home News Kerala മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള സദ്യയിൽ ബീഫ് വിളമ്പാത്തതിന്റെ പേരിൽ ഭക്ഷണം വിളമ്പുകയായിരുന്ന വയോധികനെ മർദിച്ച് പല്ലുകൾ അടിച്ചുതെറിപ്പിച്ചു,...

മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള സദ്യയിൽ ബീഫ് വിളമ്പാത്തതിന്റെ പേരിൽ ഭക്ഷണം വിളമ്പുകയായിരുന്ന വയോധികനെ മർദിച്ച് പല്ലുകൾ അടിച്ചുതെറിപ്പിച്ചു, പ്രതി അറസ്റ്റിൽ

Advertisement

ആലപ്പുഴ: മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള സദ്യയിൽ ബീഫ് വിളമ്പാത്തതിന്റെ പേരിൽ ഭക്ഷണം വിളമ്പുകയായിരുന്ന വയോധികനെ മർദിച്ച് പല്ലുകൾ അടിച്ചുതെറിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ വള്ളിക്കാട്ട് കോളനിയിൽ ശ്യാംകുമാർ (41) എന്ന ചക്രൻ ശ്യാമിനെയാണ് ചേർത്തല പൊലീസ് തൃശൂരിൽ നിന്ന് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.

കഴിഞ്ഞ ഓഗസ്റ്റ് 22-ന് പള്ളിപ്പുറം ചക്കനാട്ട് കോളനിയിൽ ശരവണൻ എന്നയാളുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന പതിനാറാം അടിയന്തരത്തോടനുബന്ധിച്ചുള്ള അത്താഴവിരുന്നിനിടെയായിരുന്നു സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കൻ കറി നൽകിയതിൽ പ്രകോപിതനായ ഇയാൾ ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. തുടർന്ന് ഭക്ഷണം വിളമ്പുകയായിരുന്ന വയോധികന്റെ മുഖത്തടിക്കുകയായിരുന്നു. ആക്രമണത്തിൽ വയോധികന്റെ പല്ലുകൾ ഇളകിത്തെറിച്ചു.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിച്ചുകഴിയുകയായിരുന്നു. തൃശൂർ ജില്ലയിൽ പ്രതി ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here