Advertisement
പയ്യലക്കാവ്: ആർഎസ്പി പയ്യലക്കാവ് ബ്രാഞ്ച് സമ്മേളനം മണ്ഡലം കമ്മിറ്റി അംഗം സഖാവ് രാമകൃഷ്ണൻ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ ചേർന്നു. സമ്മേളനം ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് പാലോട് രമേശ് ഉദ്ഘാടനം ചെയ്തു.
ആർവൈഎഫ് കൊല്ലം ജില്ലാ സെക്രട്ടറി സഖാവ് സുഭാഷ് എസ്. കല്ലട മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ മുതിർന്ന പാർട്ടി സഖാക്കളെ ആർഎസ്പി ചവറസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ശ്രീകുമാർ പന്തവിള ആദരിച്ചു.
പാർട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കാർത്തികേയൻ, ശ്രീകുമാർ കൽപ്പവിള, അബ്ദുൽ ഹമീദ്, തുളസീധരൻപിള്ള, ഗോപകുമാർ, ആർവൈഎഫ് കമ്മിറ്റി സെക്രട്ടറി സഖാവ് മനോജ് പന്തവിള എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സമ്മേളനം പുതിയ പയ്യലക്കാവ് ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് ചന്ദ്രനെ തിരഞ്ഞെടുത്തു.


































