കൊല്ലം : കൂലി ചോദിച്ചതിന് ദളിത് തൊഴിലാളിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസില്‍ പോലീസ് സ്റ്റേഷനിൽ വെച്ച് കടുത്ത മാനസിക പീഡനവും പണം തട്ടിപ്പും നടന്നതായി പരാതി. ചവറ ഭരണിക്കാവ് നോർത്ത് കോട്ടയ്ക്കകം ലക്ഷംവീട്ടിൽ ബാബു കെ. നൽകിയ പരാതിയിലാണ് ചവറ പോലീസിനെതിരെയും ഒന്നാം എതിർകക്ഷിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ നവംബർ 8-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം എതിർകക്ഷിയായ തുളസിയുടെ കടനിർമ്മാണ ജോലികൾ പൂർത്തിയാക്കിയ ബാബുവിനോട് കൂലി നൽകാതെ അടുത്ത ദിവസം വരാൻ ആവശ്യപ്പെടുകയായിന്നു. തുടർന്ന് കൂലി വാങ്ങാൻ ചെന്നപ്പോൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതയാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ മകനാണ് ആശുപത്രിയിലെത്തിച്ചത്.
എന്നാൽ ചവറ പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്ന ബാബുവിന് നീതി ലഭിച്ചില്ലെന്നും ക്രൂരതയും അധിക്ഷേപവും നേരിട്ടതായി ആണ് ആക്ഷേപം. ചവറ എസ്.ഐപഞ്ചായത്ത് അംഗം എന്നിവര്‍ ചേര്‍ന്ന്
പരാതിക്കാരനായി സ്റ്റേഷനിലെത്തിയ അച്ഛനെയും അമ്മയെയും മകനെയും ഒരുമിച്ച് ചേർത്തുനിർത്തി തുളസി എന്നയാൾക്ക് മുന്നിൽ വെച്ച് ഇവരെക്കൊണ്ട് ഇരു കൈകളും കൂപ്പി അപമാനിതരാകത്തക്കവിധം മാപ്പ് പറയിപ്പിക്കുകയുണ്ടായി. തുടർന്ന് ഭീഷണിപ്പെടുത്തി ഒന്നാം എതിർകക്ഷിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ആദ്യ ഗഡുവായി ബാബുവിന്റെ കൈയിൽ നിന്നും 20,000 രൂപ വാങ്ങിയെടുത്ത് ബാബുവിന്റെയും മകന്റെയും പേരിൽ വ്യാജ കേസ് രജിസ്റ്റർ ചെയ്തതായി പറയുന്നു.
സംഭവത്തെ തുടർന്ന് ദളിത് കൂട്ടായ്മ (DEFI) സംസ്ഥാന കമ്മിറ്റിയെ വിവരം അറിയിച്ചതിനെ തുടർന്ന്, സംസ്ഥാന പ്രസിഡന്റ് ദിനകർ കോട്ടക്കുഴി, സംസ്ഥാന ജനറൽ സെക്രട്ടറി അമ്പിയിൽ പ്രകാശ്, സംസ്ഥാന ട്രഷറർ രാജു കരുനാഗപ്പള്ളി, അഡ്വ. സുരേഷ് കുമാർ, കണ്ടല സുരേഷ്, മദനൻ വേളി. തുടങ്ങിയ നേതാക്കൾ വിഷയത്തിൽ ഇടപെടുകയും കമ്മീഷനെ സമീപിച്ച് അടിയന്തരമായി കേസെടുക്കാനുള്ള നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ദളിത് കുടുംബത്തിന് ഉണ്ടായ ഈ ക്രൂരമായ അനീതിക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് DEFI സംസ്ഥാന പ്രസിഡന്റ് ദിനകർ കോട്ടക്കുഴി അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് നേരെ നടന്ന ഈ അതിക്രമത്തിലും അധികാരദുർവിനിയോഗത്തിലും പ്രതികൾക്കെതിരെ എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും തട്ടിയെടുത്ത പണം തിരികെ നൽകണമെന്നുമാണ് ദളിത് കൂട്ടായ്മ നേതൃത്വത്തിന്റെ ആവശ്യം.
കൂലി ചോദിച്ചതിന് ദളിത് തൊഴിലാളിയെ മർദ്ദിച്ചു,വാദിയായി സ്റ്റേഷനിലെത്തിയ കുടുംബത്തെക്കൊണ്ട് ഇരു കൈകളും കൂപ്പി മാപ്പ് പറയിപ്പിച്ചു, പണം തട്ടിയെടുത്തതായി പരാതി
Advertisement


































