30 C
Kollam
Tuesday 17th November, 2026 | 06:49:49 PM
Home News Breaking News പിക്കപ്പ് വാൻ ലോറിക്കു പിന്നിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മൂന്നുപേർ മരിച്ചു

പിക്കപ്പ് വാൻ ലോറിക്കു പിന്നിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മൂന്നുപേർ മരിച്ചു

Advertisement

ലുധിയാന: നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം മൂന്നുപേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. ലുധിയാന ജില്ലയിലെ മച്ഛിവാര മേഖലയിലെ പവത് പാലത്തിന് സമീപം ചൊവ്വാഴ്ചയായിരുന്നു അപകടം.

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാനിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. നാട്ടുകാർ ചേർന്നാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here