Advertisement
ചവറ: ചവറ ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. കലോത്സവ വേദിയായ അയ്യൻകോയിക്കൽ എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ മത്സ്യഫഡ് ചെയർമാൻ റ്റി മനോഹരൻ ലോഗോ പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജി ജയകുമാർ അധ്യക്ഷത വഹിച്ചു.

എ ഇ ഒ റ്റി കെ അനിത, ഹെഡ്മിസ്ട്രസ് ഡോ.സ്മിത എസ് നായർ, പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻമാരായ ആർ രാമചന്ദ്രൻ പിള്ള, എസ് അനിൽ, ഷിഹാബ് കാട്ടുകുളം എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൾ വിജയ ജാനകി എം കെ സ്വാഗതവും പബ്ലിസിറ്റി കൺവീനർ സി എസ് പ്രദീപ് നന്ദിയും പറഞ്ഞു. തേവലക്കര സ്വദേശിയായ അനന്തു അരവിന്ദ് ആണ് ലോഗോ ഡിസൈൻ ചെയ്തത് .
നവംബർ 20,23,24,25 തീയതികളിലായാണ് ഉപജില്ല കലോത്സവം.

































