27.8 C
Kollam
Wednesday 4th November, 2026 | 08:56:32 PM
Home News Kerala തങ്ങൾ മരിച്ചാലും  സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് അനുപാതം കുറയ്ക്കാൻ സർക്കാർ തയ്യാറാകില്ല, വളര്‍മതി

തങ്ങൾ മരിച്ചാലും  സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് അനുപാതം കുറയ്ക്കാൻ സർക്കാർ തയ്യാറാകില്ല, വളര്‍മതി

Advertisement

തിരുവനന്തപുരം. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾ. തങ്ങൾ മരിച്ചാലും  സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് അനുപാതം കുറയ്ക്കാൻ സർക്കാർ തയ്യാറാകില്ലെന്ന് ആക്ഷേപം. 45 ദിവസം ഏത് കമ്മീഷനാണ് വിഷയം പഠിച്ചതെന്നും രേഖകൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. അതേസമയം എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകർ നാളെ സമരപ്പന്തലിൽ എത്തും..

മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായാണ് ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയത്.
സാമ്പത്തിക ബാധ്യതയാണെന്ന് ചൂണ്ടിക്കാണിച്ച്‌ സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ തള്ളുന്നുവെന്നാണ് വിമർശനം. തലമുണ്ഡനം ചെയ്തതിൽ കണ്ണുനീർ വന്ന സർക്കാരാണ് തനിക്കെതിരെ മൂന്ന് കേസ് കേസെടുത്തതെന്നും സമരസമിതി സെക്രട്ടറി വളർമതി ആരോപിച്ചു. 45 ദിവസം പഠിച്ച രേഖകൾ പുറത്തുവിടാൻ സർക്കാർ തയ്യാറാക്കണമെന്നും ആവശ്യം..

ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം 122 ആം ദിവസത്തിലേക്ക് കടക്കുമ്പോഴും പ്രധാന ആവശ്യമായ
അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കാൻ ആകില്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ. എന്നാൽ സിജെപി പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമാകുമ്പോൾ വരും ദിവസങ്ങളിൽ പ്രതിഷേധം കടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സിജെപി സൗത്ത് ഹെൽത്ത് കോർഡിനേറ്റർമാരായ ഫിറോസ് ഖാനും, സനൂപുമാണ് നാളെ മുതൽ സമരപ്പന്തലിൽ നിരാഹാരമിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here