27.8 C
Kollam
Wednesday 4th November, 2026 | 08:37:25 PM
Home News Breaking News സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് നൽകിയ ഹർജി സുപ്രീംകോടതി നാളത്തേയ്ക്ക് മാറ്റി

സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് നൽകിയ ഹർജി സുപ്രീംകോടതി നാളത്തേയ്ക്ക് മാറ്റി

Advertisement

കാലടി.കാലടി സർവകലാശാലയിൽ പരീക്ഷയ്ക്ക് അനുമതി തേടി സസ്പെൻഷനിലുള്ള വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീംകോടതി നാളത്തേയ്ക്ക് മാറ്റി..ഇതിനിടെ സർവകലാശാലയുടെ നടപടിയില് പ്രതിക്ഷേധിച്ച് കറുത്ത ബാഡ്ജുമായാണ് ഇന്ന് വിദ്യാര്ത്ഥികള് ബിരുദാനന്തബിരുദ പരീക്ഷയെഴുതിയത്.. സസ്പെൻഷന് സിൻഡിക്കേറ്റ് യോഗം അലങ്കോലപെടുത്തിയതിനെന്ന് മുഖ്യമന്ത്രി പ്രതികരിച്ചപ്പോള് തെളിവ് കാണിക്കാനായിരുന്നു സമരക്കാരുടെ വെല്ലുവിളി..

ഇന്ന് പരീക്ഷയുണ്ടെന്നും ഉടൻ ഹര്‍ജി പരിഗണിക്കണമെന്നുമായിരുന്നു സുപ്രീം കോടതിയില് വിദ്യാർത്ഥികളുടെ അഭ്യർത്ഥന. എന്നാൽ നാളെ ഹര്‍ജി കേട്ടശേഷം യോഗ്യമെങ്കില്‍ പ്രത്യേക പരീക്ഷ നടത്താന്‍ നിര്‍ദേശിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇത് വലിയ പ്രതീക്ഷയാണ് സമരക്കാര്ക്ക് നല്കിയത്.

സസ്പെൻഷനിലുള്ള വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിൽ എതിർപ്പില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.. സിൻഡിക്കേറ്റ് യോഗത്തിൽ ആക്രമണം നടത്തിയതിനാണ് നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായികരണം

യോഗം അലങ്കോലപെടുത്തിയതിന് തെളിവ് ഹാജരാക്കാനായിരുന്നു സമരക്കാരുടെ മുഖ്യമന്ത്രിയോടുള്ള വെല്ലുവിളി.ഇതിനിടെ സമരക്കാരോട് പിന്തുണ പ്രഖ്യാപിച്ച് കറുത്ത ബാഡ്ജുമായാണ് മറ്റ് വിദ്യാർഥികൾ ഇന്ന് കാലടി കാമ്പസിൽ പരീക്ഷയെഴുതാൻ എത്തിയത്…

സുപ്രീം കോടതിയുടെ നാളെത്തെ തീരുമാനശേഷം സമരം കൂടുതല് ശ്കതമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. അതെസമയം മാപ്പുപറയാതെ തിരിച്ചെടുക്കില്ലെന്ന തീരുമാനത്തില് നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സർവകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here