29.7 C
Kollam
Tuesday 3rd November, 2026 | 11:41:26 AM
Home Lifestyle Entertainment ഇതിൽ കൂടുതൽ എന്തെങ്കിലും എനിക്ക് കാണാൻ പറ്റുമോ; മാസങ്ങൾക്ക് മുൻപേ പ്രണയം പൊക്കിയ ശ്വേത

ഇതിൽ കൂടുതൽ എന്തെങ്കിലും എനിക്ക് കാണാൻ പറ്റുമോ; മാസങ്ങൾക്ക് മുൻപേ പ്രണയം പൊക്കിയ ശ്വേത

Advertisement

സോഷ്യൽ മീഡിയ നിറയെ റിമിയുടെ വിവാഹ വാർത്തയാണ്. ദൈവം കൊണ്ടുതന്ന ആളാണ് എന്ന് പരിചയപെടുത്തിക്കൊണ്ടാണ് തന്റെ പാർട്ണറിനെ റിമി പരിചയപ്പെടുത്തിയത്. ജിം ട്രെയിനർ കൂടിയായ ലിബിൻ മാത്യു മുംബൈ മലയാളിയാണ്. മലയാളം അധികം അറിയില്ലെങ്കിലും പ്രണയത്തിന് അതൊന്നും തടസ്സമായില്ല. അടുത്ത സുഹൃത്തുക്കളോടുപോലും പറയാതിരുന്ന ഈ ബന്ധത്തെക്കുറിച്ച് നേരത്തെ മനസ്സിലാക്കിയ നടി ശ്വേത മേനോന്റെ ഒരു കമന്റ് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ച.

കഴിഞ്ഞ സെപ്റ്റംബറിൽ റിമിയും ലിബിനും ഒരുമിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും അതിന്റെ അടിക്കുറിപ്പും കണ്ട ശേഷമായിരുന്നു ശ്വേതയുടെ സംശയം ഉടലെടുത്തത്. അന്ന് തരംഗമായ 80സ് ട്രെൻഡ് വിന്റേജ് ചിത്രമാണ് ഇരുവരും പങ്കുവച്ചത്. എന്റെ ബെസ്റ്റ് ട്രെയ്നിങ് പാർടർ എന്ന അടിക്കുറിപ്പിനൊപ്പം ലവ് ഇമോജിയും റിമി ചേർത്തിരുന്നു.

ഞാൻ ഇതിൽ കൂടുതൽ എന്തെങ്കിലും മനസിലാക്കണോ?’ എന്നായിരുന്നു ശ്വേത മേനോന്‍ ചിത്രത്തിനു നൽകിയ കമന്റ്. നിങ്ങളുെട മനസ്സിൽ കണ്ടത് തീർത്തും ശരിയായിരുന്നുവെന്നും ഈ പ്രണയം ആദ്യം കണ്ടുപിടിച്ചത് ശ്വേതയാണെന്നുമാണ് അതിൽ ഇപ്പോൾ വരുന്ന കമന്റുകൾ പറയുന്നത്.

മാർച്ചിലാണ് ലിബിനെ ആദ്യമായി കാണുന്നതെന്നും ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ചു നിന്ന സമയത്താണ് ഒരുമിച്ചതെന്നും റിമി പറഞ്ഞു.

മുംബൈയിൽ വച്ച് നവംബർ 14നാണ് വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമടങ്ങിയ ചെറിയ ചടങ്ങ് ആയാകും വിവാഹം

LEAVE A REPLY

Please enter your comment!
Please enter your name here