Home Lifestyle Entertainment ആരാണ് ഈ മുംബൈ മലയാളിയായ ലിബിൻ മാത്യു; റിമിക്ക് വെറും ഒൻപത് മാസം കൊണ്ട് ഇത്ര...

ആരാണ് ഈ മുംബൈ മലയാളിയായ ലിബിൻ മാത്യു; റിമിക്ക് വെറും ഒൻപത് മാസം കൊണ്ട് ഇത്ര അടുപ്പം എങ്ങനെ ഉണ്ടായി; വിശേഷങ്ങൾ

Advertisement

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിറയെ റിമി ടോമിയുടെ വിവാഹവാർത്തയാണ്. നവംബർ 14 ന് ആണ് വിവാഹം. അതോടെ ലിബിൻ ആരാണ് എന്ന അന്വേഷണമാണ് പിന്നീട് നടന്നത്.

എങ്ങനെയാണ് ബോംബെയിൽ നിന്ന് റിമി പയ്യനെ കണ്ടുപിടിച്ചത്?. മലയാളിയാണോ? എന്നൊക്കെ ആയിരുന്നു അധികം ആളുകൾക്കും അറിയേണ്ടിയിരുന്നത്. അതേ മലയാളിയാണ്. പേര് ലിബിൻ മാത്യു എന്നാണ്. ഇൻസ്റ്റ​ഗ്രാമിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രൊഫൈൽ കാണാം. എങ്ങനെയാണ് കണ്ടുപിടിച്ചതെന്ന് ചോദിച്ചാൽ റിമിക്ക് ഒരു കഥ പറയാൻ ബാക്കിയുണ്ട്.

ഇൻസ്റ്റഗ്രാമിൽ നിന്നും ലഭ്യമായ സൂചന പ്രകാരം ലിബിൻ മാത്യു എന്ന വ്യക്തി റിമി ടോമിയുടെ ഫിറ്റ്നസ് ട്രെയ്‌നർ ആണ്. അദ്ദേഹത്തിന് റിമിയുടെ കുടുംബവുമായി അടുപ്പമുണ്ട് എന്നതിന്റെ സൂചനയെന്നോണം, റിമിയുടെ സഹോദരഭാര്യ കൂടിയായ നടി മുക്ത ജോർജ് ഇദ്ദേഹത്തിന്റെ പ്രൊഫൈൽ ഫോളോ ചെയ്യുന്നുണ്ട്. റിമിയുടെ ഒപ്പമുള്ള നിരവധി ചിത്രങ്ങളും ലിബിൻ മാത്യുവിന്റെ പേജിലുണ്ട്. അടുത്തിടെ തരംഗം തീർത്ത 80s ലുക്കിൽ ലിബിന്റെ ഒപ്പം നിൽക്കുന്ന ഒരു എഐ ചിത്രവും റിമി പോസ്റ്റ് ചെയ്തിരുന്നു

മാർച്ച് 10ന് ആണ് ആദ്യമായി ഞങ്ങൾ ഫോണിലൂടെ സംസാരിക്കുന്നത്. മാർച്ച് 14നാണ് ആദ്യമായി മീറ്റ് ചെയ്യുന്നത്. അന്നെടുത്ത ഒരു ഫോട്ടോ ഞാൻ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരിൽ കാണും മുമ്പ് തന്നെ ഫോണിൽ സംസാരിച്ച് എനിക്ക് ഇഷ്ടമായിരുന്നു. കല്യാണം എന്ന ചിന്തയിലേക്ക് തന്നെ എത്തി എന്നതാണ് അതിന്റെ സത്യം. കാരണം ചില കണക്ഷൻസ് സംസാരിക്കുമ്പോൾ നമുക്ക് ഫീൽ ചെയ്യും. എന്ന് റിമി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here