Home News Local 1.557 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

1.557 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Advertisement

കൊട്ടാരക്കര: വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 1.557 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പുത്തൂര്‍ പോലീസും കൊല്ലം റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഗുരുമുറ്റം പാലവിള വീട്ടില്‍ ഷെറിന്‍ (31) ആണ് പിടിയിലായത്.
കെഎസ്ആര്‍ടിസി ബസില്‍ പുത്തൂര്‍ മുക്ക് ജംഗ്ഷനില്‍ ഇറങ്ങി പൂവറ്റൂര്‍ ഐടിഐ ഭാഗത്തേക്ക് നടന്നുപോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് കണ്ടെടുത്തു.
കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും പുത്തൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ വിമല്‍ രംഗനാഥ്, എസ്‌ഐമാരായ മധുസൂദനന്‍, സജു, അരുള്‍, എസ്സിപിഒ രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരിമാഫിയക്കെതിരെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കര്‍ശന പരിശോധനകളും നടപടികളും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ഷാജി സുഗുണന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here