30.3 C
Kollam
Saturday 31st October, 2026 | 07:06:43 PM
Home News Breaking News സംസ്ഥാന സ്കൂൾ കായികമേള; സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം, അത്‌ലറ്റിക്സിൽ മലപ്പുറം

സംസ്ഥാന സ്കൂൾ കായികമേള; സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം, അത്‌ലറ്റിക്സിൽ മലപ്പുറം

Advertisement

കോഴിക്കോട് : അറുപത്തിയെട്ടാമത്‌ സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം. 2012.3 പോയിന്റുമായാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. തൃശൂരാണ് 965.3 പോയിന്റുമായി രണ്ടാം സ്ഥാനത്ത്, മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം (923.3 പോയിന്റ്).

കായികമാമാങ്കത്തിൽ ​ഗെയിംസിലും അക്വാട്ടിക്സിലും തിരുവനന്തപുരം കിരീടം നേടിയപ്പോൾ, അത്‌ലറ്റിക്സിൽ മൂന്നാം തവണയും മലപ്പുറം (204) മികവ് തെളിയിച്ചു. തുടർച്ചയായ അഞ്ചാം തവണയും അത്‌ലറ്റിക്സിൽ മികച്ച സ്കൂളെന്ന അം​ഗീകാരം മലപ്പുറം കടകശേരിയിലെ ഐഡിയൽ നിലനിർത്തി. 75.3 പോയിന്റുമായാണ് ഐഡിയൽ കടകശേരി അത്‌ലറ്റിക്സിൽ മികച്ച സ്കൂളിനുള്ള കിരീടം ഉറപ്പിച്ചത്.

ജൂനിയർ ആൺകുട്ടികളിൽ കോട്ടയത്തിന്റെ വിഷ്ണു യാദവും, പെൺകുട്ടികളിൽ കോഴിക്കോടിന്റെ അൽക്ക ഷിനോജും മേളയിലെ താരങ്ങളായി സബ് ജൂനിയർ ആൺകുട്ടികളിൽ തിരുവന്തപുരം ജി വി രാജയിലെ എം ശ്രീഹരിയും, പെൺകുട്ടികളിൽ ആലപ്പുഴയുടെ ഹർഷ ജോണുമാണ് താരങ്ങൾ. സീനിയർ ആൺകുട്ടികളിൽ കോഴിക്കോടിന്റെ കെ ജെ എബിനും, പെൺകുട്ടികളിൽ പാലക്കാടിന്റെ നിവേദ്യ കലാധറും മേളയിലെ മിന്നും താരങ്ങളായി.

14 ജില്ലകളിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി ആയിരക്കണക്കിന് കായികതാരങ്ങളാണ് ഇത്തവണ കായികമേളയിൽ പങ്കെടുത്തത്. 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് സ്വന്തമാക്കാൻ ആവേശകരമായ മത്സരമാണ് താരങ്ങൾ കാഴ്ചവെച്ചത്. ഈ വർഷം കായികമേളയിൽ എട്ട് മീറ്റ് റെക്കോർഡുകളാണ് പിറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here