മലപ്പുറം: വണ്ടൂരിൽ അന്തർ സംസ്ഥാന മോഷ്ടാവ് പൊലീസ് പിടിയിലായി.
150 ഓളം മോഷണക്കേസുകളിൽ പ്രതിയായ എറണാകുളം നെല്ലിപ്പുഴ സ്വദേശി ഷാജഹാൻ ആണ് വണ്ടൂർ പോലീസിന്റെ പിടിയിലായത്.
ചെറുകാട് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ ഗ്ലാസ് തകർത്തു മേശവലിപ്പിൽ സൂക്ഷിച്ച 12000 രൂപ മോഷ്ടിച്ച കേസിലാണ് ഷാജഹാൻ പിടിയിലായത്. ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്തിനകത്തും പുറത്തുമായി 150 മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് തന്നെ അറിയുന്നത്. കഴിഞ്ഞ ദിവസമാണ് ഷാജഹാൻ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

































