28.7 C
Kollam
Tuesday 13th October, 2026 | 07:55:18 PM
Home News Local പുന്നലയിൽ ചാരായവും കോടയും പിടികൂടി; 55കാരൻ അറസ്റ്റിൽ

പുന്നലയിൽ ചാരായവും കോടയും പിടികൂടി; 55കാരൻ അറസ്റ്റിൽ

പത്തനാപുരം: പുന്നല ആയിരത്തുമൺ ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 5.5 ലിറ്റർ ചാരായവും 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സംഭവത്തിൽ ആയിരത്തുമൺ അശ്വിൻ ഭവനിൽ സുരേന്ദ്രനെ (55) അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.

പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിൻജു ഡി.എസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ നിലയിലായിരുന്നു കോട കണ്ടെത്തിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അനിൽ വൈ., ബിനുലാൽ എസ്., സിവിൽ എക്സൈസ് ഓഫീസർ കിഷോർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷുമീന, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) സുഭാഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here