28.4 C
Kollam
Sunday 22nd November, 2026 | 10:07:22 PM
Home News Breaking News അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഒന്നര ലക്ഷം രൂപ കവർന്നു, സംഘം പിടിയിൽ

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഒന്നര ലക്ഷം രൂപ കവർന്നു, സംഘം പിടിയിൽ

Advertisement

തൃശൂർ. മാളയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഒന്നര ലക്ഷം രൂപ കവർന്ന സംഘം പിടിയിൽ. തട്ടിപ്പ് സംഘത്തിലെ ആറു പേരെയാണ് എക്സൈസിൻ്റെ സമയോചിതമായ ഇടപെടലിൽ പിടികൂടിയത്.
മുൻ അധ്യാപകനെയും 20 വയസ്സുകാരനായ മകനെയുമാണ് അഞ്ചംഗ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് പണം തട്ടിയെടുത്തത്.
മാളയിൽ വാടകയ്ക്ക് താമസിക്കുന്ന ജയറാം 20 കാരനായ മകൻ ഹരികൃഷ്ണൻ എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
ഇന്നലെ
ഉച്ചയ്ക്ക് വീട്ടിലെത്തിയ അഞ്ചംഗ സംഘം ഇരുവരെയും ബലമായി വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിലെത്തിച്ച് മർദ്ദിക്കുകയായിരുന്നു. മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ജയറാമിൽ നിന്ന് ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തു. എട്ട് ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടിരുന്നത്.

പ്രതികളുടെ വാഹനത്തിൽ ലഹരിവസ്തുക്കളുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മാള എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് വാഹനത്തിനുള്ളിൽ മർദ്ദനമേൽക്കുന്ന അച്ഛനെയും മകനെയും കണ്ടെത്തിയത്. ഉടൻ ഇരുവരെയും രക്ഷപ്പെടുത്തി പ്രതികളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.

2023-ൽ പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് പരിചയപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജയറാമിന്റെ മൊഴി. രണ്ടുമാസം മുമ്പും ഇതേ സംഘം ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടിയെടുത്തിരുന്നതായും ജയറാം വെളിപ്പെടുത്തി.

തെളിവ് നശിപ്പിക്കാൻ പ്രതികൾ ഉപയോഗിച്ച വാഹനങ്ങളിലൊന്ന് കാർ വാഷ് സെന്ററിൽ കഴുകാൻ ഏൽപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് മാള പോലീസ് അന്വേഷിച്ചുവരികയാണ്

LEAVE A REPLY

Please enter your comment!
Please enter your name here