25.8 C
Kollam
Thursday 22nd October, 2026 | 09:54:36 PM
Home News Breaking News പീരുമേട് ഇരട്ട കൊലപാതകം: മൃതദേഹങ്ങൾ സംസ്‌ക്കരിച്ചു, തെളിവെടുപ്പിന് എത്തിച്ച പ്രതിക്കെതിരെ ജനരോക്ഷം

പീരുമേട് ഇരട്ട കൊലപാതകം: മൃതദേഹങ്ങൾ സംസ്‌ക്കരിച്ചു, തെളിവെടുപ്പിന് എത്തിച്ച പ്രതിക്കെതിരെ ജനരോക്ഷം

പീരുമേട് : ഗ്ലൻ മേരി എസ്റ്റേറ്റ് ലയത്തിൽ ഇന്നലെ രാത്രി കൊലചെയ്യപ്പെട്ട അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റ് ലയത്തിൽ പ്രിയങ്ക (32)അമ്മ നേസം വസന്ത (62 ) എന്നിവരെയാണ് പ്രിയങ്കയുടെ ഭർത്താവ് പ്രിൻസ് ഇന്നലെ രാത്രി 7.30 തോടെ കൊലപ്പെടുത്തിയത്. ഇന്ന്
ഇടുക്കിയിൽ നിന്നും വിരലടയാള വിദഗ്ധർ എത്തി പരിശോധനകൾ പൂർത്തിയായ ശേഷം 10 മണിയോടെ പോസ്റ്റ് മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി. നടപടികൾ പൂർത്തിയാക്കി വൈകിട്ട് എസ്റ്റേറ്റ് ലയത്തിലെത്തിച്ച ഭൗതീകശരീരങ്ങൾ തൊട്ടടുത്ത് തന്നെയുള്ള എസ്റ്റേറ്റ് വക ശ്മശാനത്തിൽ 6 മണിയോടെ സംസ്ക്കരിച്ചു. സംഭവത്തിന് ശേഷം പീരുമേട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുമായി ഇന്ന് വൈകിട്ട് 3 മണിയോടെ തെളിവെടുപ്പിനായി ഗ്ലെൻ മേരിയിലെത്തിയപ്പോൾ ജനകൂട്ടം പ്രതിക്കെതിര തിരിഞ്ഞതോടെ തെളിവെടുപ്പ് പൂർത്തിയാക്കാനാവാതെ പോലീസ് മടങ്ങി. പ്രിൻസിൻ്റെ ആക്രമണത്തിൽ
പ്രിയങ്കയുടെ പിതാവ് ഇസ്രവേലിനും (ഇസ്രായേൽ) പരിക്കേറ്റ് കുടൽ പുറത്ത് വന്നിരുന്നു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിൽ ഓപ്പറേഷന് വിധേയനാക്കി.
വിദേശത്തായിരുന്ന പ്രിയങ്ക നാല് മാസംമുമ്പാണ് നാട്ടിലെത്തിയത്. പ്രിൻസ് ഉണ്ടാക്കി വെച്ച കുടുംബത്തിൻ്റെ വൻ കടബാധ്യത തീർക്കാനായിരുന്നു പ്രിയങ്ക വിദേശത്ത് പോയത്. ഏറെകുറെ കടം വീട്ടിയ പ്രിയങ്ക പാമ്പനാറിൽ ഒരു സ്ഥാപനത്തിൽ ജോലിക്ക് പോയി മടങ്ങി വീടിന് സമീപമെത്തിയപ്പോഴായിരുന്നു കത്തികൊണ്ട് കഴുത്തിന് വെട്ടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയായിരുന്ന പ്രിൻസ് അടുത്തിടെ ഗ്ലൻമേരി എസ്റ്റേറ്റ് വക മോട്ടോർ മോഷ്ടിച്ച കേസിൽ ജയിലിൽ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here