28.4 C
Kollam
Sunday 22nd November, 2026 | 09:59:52 PM
Home News Breaking News ഭാര്യയെ മകളുടെ കൺമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു

ഭാര്യയെ മകളുടെ കൺമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു

Advertisement

പത്തനാപുരം. പട്ടാഴിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു(48)വാണ് ഭാര്യ ക്രിസ്റ്റി(38)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. മകളുടെ കൺമുന്നിൽ വെച്ചായിരുന്നു കൊലപാതകം.

ഞായറാഴ്ച വൈകീട്ടാണ് ക്രൂര കൊലപാതകം നടന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പ്രശ്നങ്ങളെത്തുടർന്ന് കുന്നിക്കോട് പൊലീസ് ശനിയാഴ്ച ഇരുവരേയും സ്റ്റേഷനിൽ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു.

സ്വന്തം വീട്ടിലേക്ക് പോയ ക്രിസ്റ്റി, പന്തപ്ലാവിലെ വീട്ടിലെത്തി തുണി എടുക്കുന്നതിനിടെ ബിനുവുമായി തർക്കമുണ്ടായി. ഇതിനിടെ വെട്ടുകത്തിയെടുത്ത് ബിനു മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ബിനു അടുക്കളയിൽ തൂങ്ങിമരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here