28.4 C
Kollam
Thursday 19th November, 2026 | 08:54:26 PM
Home News Kerala അരിയിൽ ഷുക്കൂർ വധക്കേസ് :അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിചാരണക്കോടതി

അരിയിൽ ഷുക്കൂർ വധക്കേസ് :അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിചാരണക്കോടതി

Advertisement

കൊച്ചി. സിബിഐ അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിചാരണക്കോടതി. ആശുപത്രിയിൽ ഗൂഢാലോചന നടന്നതിന് നേരിട്ടുള്ള തെളിവില്ല. ഗൂഢാലോചന തെളിയിക്കേണ്ട പ്രധാന സാക്ഷികളെ ഹാജരാക്കാനായില്ല. കൂടുതൽ അവസരം നൽകിയിട്ടും സാക്ഷിയെ ഹാജരാക്കാനായില്ല

മറ്റ് ചില സാക്ഷികളെ പ്രോസിക്യൂഷൻ തന്നെ ഒഴിവാക്കി. പ്രധാന സാക്ഷിയുടെ മൊഴി ഗൂഢാലോചന സ്ഥിരീകരിക്കുന്നില്ല. 29, 30 പ്രതികളുടെ ഫോൺവിളികൾ മാത്രം ഗൂഢാലോചനയ്ക്ക് തെളിവല്ല. ചിത്രം പകർത്തിയ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയില്ല. രാജേഷ്, ജയരാജൻ എന്നിവരുടെ കോൾ രേഖകൾ ശേഖരിച്ചില്ല. ചില പ്രതികളുടെ തിരിച്ചറിയലിൽ സാക്ഷിമൊഴികൾ തമ്മിൽ വൈരുധ്യം എന്നും കോടതി.

LEAVE A REPLY

Please enter your comment!
Please enter your name here