Advertisement
ചവറ. ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പ്രചരണാർത്ഥം ഉപജില്ലയിലെ സ്കൂളുകളിലും പ്രധാന കവലകളിലും പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കലോത്സവ പ്രചരണ വണ്ടി സർഗ്ഗരഥം പര്യടനം നടത്തി. തേവലക്കര ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂളിൽ എ ഇ ഒ ടി കെ അനിത സർഗ്ഗരഥം ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് ഉപജില്ലയിലെ ആറു പഞ്ചായത്തിലെ പ്രധാന സ്കൂളുകളിലൂടെയും കവലകളിലൂടെയും സഞ്ചരിച്ചു കലോത്സവ നഗരിയിലെത്തിചേർന്നു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജി ജയകുമാർ, കൺവീനർ സി എസ് പ്രദീപ്കുമാർ, എസ് സബിത, എം കെ സജിത, എം ആർ പ്രീത, ജ്യോതിഷ് കണ്ണൻ, അശ്വിൻ ബാബു എന്നിവർ നേതൃത്വം നൽകി.


































