ശാസ്താംകോട്ട.കോവൂർ സ്ക്കൂൾ ഭരണസമിതിയിലേക്ക് നടന്ന തെരെഞ്ഞെടു പ്പിൽ 11 അംഗം സമിതി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി അഡ്വ. ടി മോഹനനും, സെക്രട്ടറിയായി ആർ. രാമചന്ദ്രന്‍ പിള്ളയും ചുമതലയേറ്റു. വരുന്ന അഞ്ച് വർഷമാണ് ഭരണസമിതി കാലയളവ്.
അഡ്വ. അൻസാർ ഷാഫി, പി. അംബിക, കെ. സി ഷിബു, കെ. രാജീവ് (മൈനാഗപ്പള്ളി), വി. അനിൽ, എസ്. സന്തോഷ്, അലീന അമൽ ( പടി.കല്ലട), അഡ്വ. അർജുനൻ കൈതപ്പുഴ, ഐ. മുഹമ്മദ് കൊച്ചുമംഗലം (തേവലക്കര) എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ. പ്രസിഡൻ്റ് മുൻ കുന്നത്തൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായും, സെക്രട്ടറി കരുനാഗപ്പള്ളി താലൂക്ക് മുൻ സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായും പ്രവർത്തിച്ചവരാണ്. കൂടാതെ മറ്റ് അംഗങ്ങൾ അഭിഭാഷകരും രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ മേഖല കളിൽ പ്രവർത്തന പരിചയമുള്ളവരാണ്. ഇതിലൂടെ ശക്തമായ ഒരു നേതൃത്വനിരയാണ് ഭരണസമിതിയിലേക്ക് തെരെഞ്ഞെടുക്ക പ്പെട്ടിരിക്കുന്നത്. റിട്ടേണിങ് ആഫീസർ അഹമ്മദ് നിസാറുദ്ദീൻ തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
തുടർന്ന് നടന്ന അനുമോദന യോഗം സംസ്ഥാന വയോ ജന കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. കെ. സോമപ്രസാദ് ഉദ്ഘാ ടനം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ആർ. രവീന്ദ്രൻ, മുൻ സ്ക്കൂൾ പ്രസിഡൻ്റ് വി. ഗോവിന്ദപിള്ള, മാനേജർ ആർ. തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു.


































