29.2 C
Kollam
Wednesday 18th November, 2026 | 07:33:47 PM
Home News Kerala ശബരിമല തീർഥാടനത്തിനിടെ മോഷണത്തിനെത്തി; അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 21,000 രൂപ, രണ്ട് സ്ത്രീകൾ പിടിയിൽ

ശബരിമല തീർഥാടനത്തിനിടെ മോഷണത്തിനെത്തി; അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 21,000 രൂപ, രണ്ട് സ്ത്രീകൾ പിടിയിൽ

Advertisement

ശബരിമല തീർഥാടന കാലത്ത് മോഷണം നടത്താനെത്തിയ രണ്ട് സ്ത്രീകളെ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതികളായ കോയമ്പത്തൂർ സ്വദേശിനി പാർവതി, തൂത്തുക്കുടി സ്വദേശിനി ഗീത എന്നിവരാണ് പിടിയിലായത്. ഇവരുടെ യഥാർഥ പേരുകൾ സംബന്ധിച്ച് വ്യക്തതയില്ലെന്നും വിവിധ പേരുകളിലാണ് അറിയപ്പെടുന്നതെന്നും പൊലീസ് വ്യക്തമാക്കി.

പിടിയിലായവരുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപയും കണ്ടെത്തി. എരുമേലി മേഖലയിൽ മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇരുവരും വസ്ത്രം മാറുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here