28.4 C
Kollam
Tuesday 17th November, 2026 | 09:07:41 PM
Home News Local സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി ടൂറിസം വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിക്കും:മന്ത്രി പി.സി വിഷ്‌ണുനാഥ്

സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി ടൂറിസം വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിക്കും:മന്ത്രി പി.സി വിഷ്‌ണുനാഥ്

Advertisement

ശാസ്‌താംകോട്ട. സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി ടൂറിസം വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി പി.സി വിഷ്‌ണുനാഥ് പറഞ്ഞു.അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി കുന്നത്തൂർ സർക്കിൾ സഹകരണ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകരണ വാരാഘോഷം ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിച്ചു.

എം ഗംഗാധര കുറുപ്പ്,അമൃത പ്രിയ,കാരുവള്ളി ശശി,എം.വി ശശികുമാരൻ നായർ,ആൻ്റണി,രവീന്ദ്രൻ പിള്ള,എസ്.സുഭാഷ്,കുറ്റിയിൽ നിസാം,പ്രിയദർശിനി,കെ.തമ്പാൻ, ശാസ്‌താംകോട്ട എ.ആർ (ജനറൽ) മുജീബ്.ജെ എന്നിവർ പ്രസംഗിച്ചു.രാവിലെ നടന്ന വിളംബര ഘോഷയാത്ര സഹകരണ യൂണിയൻ അംഗം അഡ്വ.എസ് ലീല ഫ്ലാഗ് ഓഫ് ചെയ്തു.ജോ.രജിസ്ട്രാർ (ജനറൽ) ശോഭന.ജെ പതാക ഉയർത്തി.താലൂക്കിലെ മികച്ച സഹകരണ ബാങ്കായി 2594 -ാം നമ്പർ കരിന്തോട്ടുവയെയും,മികച്ച രീതിയിൽ കുടിശ്ശിക നിവാരണം നടത്തിയ ബാങ്കായി 69 -ാം നമ്പർ മൈനാഗപ്പള്ളിയെയും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here