29.4 C
Kollam
Monday 16th November, 2026 | 01:04:41 PM
Home News Local യുപി തല വിദ്യാർത്ഥികൾക്കായി വായന മത്സരം

യുപി തല വിദ്യാർത്ഥികൾക്കായി വായന മത്സരം

Advertisement

ശൂരനാട് വടക്ക്. ചേഞ്ചിറക്കുഴി മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം യുപി തല വിദ്യാർത്ഥികൾക്കായി വായന മത്സരം മഴത്തുള്ളിയും അക്ഷരകൂട്ടവും എന്ന പേരിൽ സംഘടിപ്പിച്ചു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് അംഗം ജെസ്സി ബ്ലസ്സൻ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല പ്രസിഡന്റ് നവാസ് എസ്. ചേഞ്ചിറക്കുഴി അധ്യക്ഷത വഹിച്ചു. എ കെ എസ് റ്റി യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.സുധീർഖാൻ റാവുത്തർ മഴ മനസ്സിലെ ചാച്ചാജി എന്ന പേരിൽ ശിശുദിന സന്ദേശവും നല്കി. ഇ പി ശബ്ന,
ഹർഷ ഫാത്തിമ, ആർ.മുംതാസ്, എസ്. ഐറ എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് നെഹ്റുവിന്റെ ഫോട്ടോ ഗ്രന്ഥശാലയിൽ അനാച്ഛാദാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here