27.6 C
Kollam
Saturday 14th November, 2026 | 09:35:14 PM
Home News Local കുട്ടിമനസ്സുകളിൽ വെളിച്ചം പകരാൻ ‘റെസൊനേറ്റ്’

കുട്ടിമനസ്സുകളിൽ വെളിച്ചം പകരാൻ ‘റെസൊനേറ്റ്’

Advertisement

ശാസ്താംകോട്ട: രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൽ ശിശുദിനാഘോഷ പരിപാടുകളുടെ ഭാഗമായി അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ‘റെസൊനേറ്റ്’ (RESONATE) എന്നപേരിൽ പ്രത്യേക മോട്ടിവേഷൻ സെഷനും കൗൺസിലിംഗും സംഘടിപ്പിച്ചു.

“കുട്ടികൾ കേവലം വളരുകയല്ല, മറിച്ച് നാളെയുടെ വെളിച്ചമായി, വ്യക്തിത്വമുള്ള മനുഷ്യരായി രൂപപ്പെടുകയാണ് ചെയ്യുന്നത്; അവരുടെയുള്ളിലെ പ്രകാശത്തെ തിരിച്ചറിയാനും ചേർത്തുപിടിക്കാനും രക്ഷിതാക്കൾക്ക് കഴിയുമ്പോഴാണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നത്” സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ അഭിപ്രായപ്പെട്ടു.

പ്രിൻസിപ്പൽ ബോണിഫേഷ്യ വിൻസൻ്റ്, അഡ്‌മിനിസ്ട്രേറ്റർ കൊച്ചുമോൾ കെ. സാമുവൽ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. മോട്ടിവേഷണൽ ട്രയിനറും സ്‌പീക്കറും കൗൺസിലറുമായ സാജൻ പാപ്പച്ചന്‍ സെഷൻ നയിച്ചു. കുട്ടികളുടെ മാറുന്ന ചിന്താഗതികളെ ക്ഷമയോടെ കേൾക്കാനും അവരുടെ അഭിരുചികൾക്കനുസരിച്ച് സ്നേഹപൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും

കുട്ടികളുടെ മാനസിക വളർച്ചയും, കൗമാരത്തിലേക്ക് കടക്കുമ്പോഴുള്ള മാറ്റങ്ങളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ രക്ഷാകർത്താക്കൾ തയ്യാറാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കുട്ടികളുടെ മനസ്സറിഞ്ഞ് അവരോടൊപ്പം സഞ്ചരിക്കുന്നതിലൂടെ മാത്രമേ ആരോഗ്യകരമായ വ്യക്തിത്വവികാസം സാധ്യമാകൂ എന്ന വലിയ സന്ദേശമാണ് പകർന്നുനൽകിയത്. അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ‘റെസൊനേറ്റില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here