27.6 C
Kollam
Saturday 14th November, 2026 | 09:02:44 PM
Home News Local അപകടകരമായ നിലയിൽ ശാസ്താംകോട്ട ടൗണിൽ നിന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി

അപകടകരമായ നിലയിൽ ശാസ്താംകോട്ട ടൗണിൽ നിന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി

Advertisement

ശാസ്താംകോട്ട . അപകടകരമായ നിലയിൽ ശാസ്താംകോട്ട ടൗണിൽ നിന്ന വൃക്ഷങ്ങളുടെ ശിഖിരങ്ങൾ മുറിച്ചുമാറ്റി. ബസ്റ്റോപ്പിന് സമീപത്തായി നിന്ന കൂറ്റൻ മരങ്ങളുടെ ശിഖിരങ്ങൾ യാത്രക്കാർക്ക് ഭീഷണി ഉയർത്തിയിരുന്നു. പലപ്പോഴും ഉണങ്ങിയ ശിഖരങ്ങൾ റോഡിൽ വീഴുന്നത് പതിവായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ കാറ്റിലും മഴയിലും പെട്ട് ഓട്ടോ സ്റ്റാൻഡിന് സമീപത്തെ മരത്തിന്റെ പകുതിയോളം ഭാഗം ഇരിഞ്ഞ് റോഡിലേക്ക് പതിച്ചിരുന്നു.

തലനാരിഴക്കാണ് അതുവഴി കടന്നുപോയ വാഹനങ്ങളും, യാത്രക്കാരും, ഓട്ടോറിക്ഷ തൊഴിലാളികളും രക്ഷപ്പെട്ടത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് അന്ന് മരങ്ങൾ മുറിച്ചു മാറ്റിയത് കിഫ്‌ബി യുടെ അധീനതയിലാണ് ശാസ്താംകോട്ട ക്ഷേത്രഗോപുരം വരെയുള്ള റോഡ്. ആഞ്ഞിലി മൂടുതൽ റോഡിലേക്ക് പതിക്കുന്ന തരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ നിരവധിയുണ്ട്.

ജനങ്ങൾക്ക് ഭീഷണിയുയർത്തി റോഡ് വശങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം എസ് ദിലീപ് കുമാർ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടികൾ ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here