28.6 C
Kollam
Friday 13th November, 2026 | 12:05:43 PM
Home News Local സിനിമാ പറമ്പിലെ മദ്യശാല മാറ്റി സ്ഥാപിക്കണം…..ആന്റി കറപ്ഷൻ മിഷൻ

സിനിമാ പറമ്പിലെ മദ്യശാല മാറ്റി സ്ഥാപിക്കണം…..ആന്റി കറപ്ഷൻ മിഷൻ

Advertisement

സിനിമാ പറമ്പ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആന്റി കറപ്ഷൻ ആൻഡ് സോഷ്യൽ ജസ്റ്റിസ് മിഷൻ കുന്നത്തൂർതാലൂക്ക് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ഏറ്റവും തിരക്കേറിയ കേന്ദ്രവും കൊട്ടാരക്കര കരുനാഗപ്പള്ളി റോഡിന്റെയും അടൂർ ചവറ റോഡിന്റെയും സംഗമസ്ഥലവുമായ സിനിമ പറമ്പിൽ വൈകിട്ട് 5 മണി മുതൽ വാഹനങ്ങൾക്കും ഇരുചക്ര യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. തലനാരിഴ യ്ക്കാണ് ഇവിടെ അപകടം ഒഴിവായി പോകുന്നത്. ബിവറേജിൽ എത്തുന്നവരുടെ തിരക്കു മൂലവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലപരിമിതി മൂലവും ഇവിടെ അപകട സാധ്യത ഏറെയാണ്. ജനത്തിരക്കേറിയ സിനിമ പറമ്പിൽ നിന്നും മദ്യശാല തിരക്കൊഴിവായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.
ദേശീയ ചെയർമാൻ പി.ടി.ശ്രീകുമാർ ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് ഇടത്തറ ഷാജഹാൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ സമദ്, ശ്രീരാജ് ചിറ്റക്കാട്ട്, ബി.കൃഷ്ണകുമാർ, പറമ്പിൽ സുബൈർ, ബഷീർ ഒല്ലായി, എസ്. ശിശുപാലൻ, പ്രമോദ് കല്ലട, രാജേഷ് തിരുവാറ്റ, സജി വട്ടവിള എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here