Advertisement
ഓച്ചിറ: കുടുംബം ഉപേക്ഷിക്കപ്പെട്ട നിലയിൽ രോഗിയായി, വല്യകുളങ്ങര ക്ഷേത്ര സത്രത്തിൽ താമസിച്ചിരുന്ന അനിൽ കുമാറിനെ മനുഷ്യാവകാശ സാമൂഹ്യ നീതിഫോറത്തിന്റെ നേതൃത്വത്തിൽ, സമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കണ്ണകി ശാന്തിതീരം വൃദ്ധസദനത്തിന് കൈമാറി.
നീതിഫോറം സംസ്ഥാന സെക്രട്ടറി തഴവ സത്യൻ, അളക പ്രസാദ്, ഓച്ചിറ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന പ്രവീൺ , മെഹർഖാൻ ചേന്നല്ലൂർ , സലിം അമ്പീതറ, കെ എസ് പുരം , ജയശ്രീ, സത്താർ, ഷാനവാസ് മുളവന, ശ്രീജി, നാരായണൻകുട്ടി, അബ്ദുൽ സലാം, രവീന്ദ്രൻ പിള്ള, എന്നിവർ പങ്കെടുത്തു.




































