27.9 C
Kollam
Tuesday 10th November, 2026 | 09:20:17 PM
Home News Local കുന്നത്തൂര്‍ ജോയിന്‍റ് ആര്‍ടി ഓഫിസിനുവേണ്ടി ചക്കുവള്ളിയില്‍ സ്ഥല പരിശോധന നടത്തി

കുന്നത്തൂര്‍ ജോയിന്‍റ് ആര്‍ടി ഓഫിസിനുവേണ്ടി ചക്കുവള്ളിയില്‍ സ്ഥല പരിശോധന നടത്തി

Advertisement

ശൂരനാട്. കുന്നത്തൂര്‍ ജോയിന്‍റ് ആര്‍ടി ഓഫിസിനുവേണ്ടി ചക്കുവള്ളിയില്‍ സ്ഥല പരിശോധന നടത്തി, ഇനിവേണ്ടത് പൊലീസിന്‍റെ അനുമതി. താലൂക്ക് ആസ്ഥാനത്ത് സ്ഥലം ലഭ്യമാക്കാതിരുന്നതിനാല്‍ ദശാബ്ദങ്ങള്‍ മുമ്പ് ശൂരനാട് ചക്കുവള്ളിയില്‍ ആരംഭിച്ച ജോയിന്‍റെ് ആര്‍ടി ഓഫിസ് കെട്ടിടത്തിന് ശാസ്താംകോട്ടയില്‍ മിനി സിവില്‍സ്റ്റേഷന്‍ രണ്ടാമത് പണി പൂര്‍ത്തിയായിട്ടും സ്ഥലം ലഭ്യമാക്കാനായില്ല.

ചക്കുവള്ളിയില്‍ തന്നെ ഇതിന് സ്ഥലം കണ്ടെത്തുന്നതിന്‍റെ ഭാഗമായി പൊലീസ് സ്റ്റേഷനു ചേര്‍ന്ന് 25 സെന്‍റ് സ്ഥലം കണ്ടെത്താന്‍ ധാരണയായിരുന്നു. ഈ സ്ഥലമാണ് ഇന്ന് കൊല്ലം ആര്‍ടിഒ ജോയി സന്ദര്‍ശിച്ചത്. സ്ഥലം അനുവദിക്കുന്നതിനായി കൊട്ടാരക്കര റൂറല്‍ എസ്പി ഓഫിസിലേക്ക് ഫയല്‍ അയച്ചിട്ടുണ്ട്. അതുമാത്രമല്ല ഇവിടെ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതിന് വിലനിശ്ചയിച്ചു നല്‍കാനുള്ള നടപടിയും ഏറെ നാളായി ഇഴയുകയാണ്. ആര്‍ടിഒക്ക് ഒപ്പം കുന്നത്തൂര്‍ ജോയിന്‍റ് ആര്‍ടിഒ ബിനുക്കുട്ടന്‍പിള്ള,എംവിഐ മുഹമ്മദ് സുജീര്‍,എഎംവിഐ സജീഷ് എന്നിവരും ഉണ്ടായിരുന്നു.

ശാസ്താംകോട്ട ഡിവൈഎസ്പി ഓഫിസിനായി സ്ഥലം ലഭിക്കാതെ വലയുന്നതിനിടെ ആര്‍ടിഒ ഓഫിസിന് സ്വന്തം സ്ഥലം വിട്ടുനല്‍കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ശാസ്താംകോട്ട ചന്തയുടെ ഭാഗം ഡിവൈഎസ്പി ഓഫിസിനായി വിട്ടുനല്‍കാന്‍ ധാരണയായെങ്കിലും അതിനെതിരെ പരാതി ഉയര്‍ന്നിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here