27.9 C
Kollam
Tuesday 10th November, 2026 | 09:27:17 PM
Home News Local കൊന്നയിൽകടവ് പാലം നിർമ്മാണം;പ്രാരംഭ നടപടികൾക്ക് തുടക്കമായി

കൊന്നയിൽകടവ് പാലം നിർമ്മാണം;പ്രാരംഭ നടപടികൾക്ക് തുടക്കമായി

Advertisement

മൺറോതുരുത്ത്:മൺറോതുരുത്ത് പഞ്ചായത്തിലെ പെരുങ്ങാലം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന കൊന്നയിൽകടവ് പാലത്തിൻ്റെ പ്രാരംഭ നടപടികൾക്ക് തുടക്കമായി.കാലതാമസമില്ലാതെ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് സ്ഥലം സന്ദർശിച്ച ഉല്ലാസ് കോവൂർ എംഎൽഎ പറഞ്ഞു.

മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിബു മൺറോ,ലീനാ ദേവദാസ്,പി.ഡബ്യു.ഡി ഡിസൈൻസ് എക്സി.എൻജിനിയർ സ്മിത.വി.കെ,കെ.എച്ച്.ആർ.ഐ അസി.എക്സിക്യൂട്ടീവ് എൻജിനിയർ അരുൺ കെ.വി,കെ.ആർ.എഫ്.ബി എക്സി.എൻജിനിയർ ദീപ ഓമനക്കുട്ടൻ,അസി.എൻജിനിയർ ദീപ ഡി.എസ് എന്നിവരും എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.

1991 ലെ വെള്ളപ്പൊക്കത്തിൽ പെരുങ്ങാലത്തേയ്ക്കുള്ള നടപ്പാലം ഒഴുകി പോയതിനെ തുടർന്ന് പെരുങ്ങാലം വാർഡിലേയ്ക്കുള്ള ഏക യാത്ര മാർഗം ഇല്ലാതായ അവസ്ഥയിലായിരുന്നു.പുതിയ പാലം നിർമ്മിക്കണമെന്ന ദ്വീപ് നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് പൂവണിയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here