27.9 C
Kollam
Tuesday 10th November, 2026 | 08:59:57 PM
Home News Local ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവ-ശാസ്ത്രോത്സവ വിജയികളെ അനുമോദിച്ചു

ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവ-ശാസ്ത്രോത്സവ വിജയികളെ അനുമോദിച്ചു

Advertisement

കുന്നത്തൂർ:ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മൂന്നാം സ്ഥാനവും,ഉപജില്ലാ ശാസ്ത്ര- പ്രവൃത്തിപരിചയമേളയിൽ എ ഗ്രേസുകളും കരസ്ഥമാക്കിയ കുന്നത്തൂർ കിഴക്ക് കരിമ്പിൻപുഴ ഗവ എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.ഉല്ലാസ് കോവൂർ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ ഹരികുമാർ കുന്നത്തൂർ അധ്യക്ഷത വഹിച്ചു.

ശാസ്താംകോട്ട എ.ഇ.ഒ അജിത മുഖ്യ പ്രഭാഷണം നടത്തി.ബിപിസി അജ്ഞന,പഞ്ചായത്തംഗം വിപിൻ കുമാർ,പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ബി.അരുണാമണി,സ്‌കൂൾ പ്രഥമാധ്യാപിക ബിന്ദു വിഎ,കാർത്തിക ജയപ്രകാശ്,അർച്ചന സന്തോഷ്,രശ്മി ചന്ദ്രൻ,ശരണ്യ ബാഹുലേയൻ,ധന്യ,സിന്ധു എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്കൊപ്പം സ്‌കൂളിൽ തയ്യാറാക്കിയ ഭക്ഷണവും കഴിച്ച ശേഷമാണ് എംഎൽഎ മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here