Advertisement
കൊട്ടാരക്കര: വല്ലം സ്കൂളിന് സമീപത്തെ പാറക്കുളത്തിൽ വീണ് വയോധിക മരിച്ചു. മൂഴിക്കോട് മുകളുവിള വീട്ടിൽ വസന്തകുമാരി (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നോടെയായിരുന്നു സംഭവം.
അഗ്നിരക്ഷാസേനയെത്തി ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചുനാളായി വല്ലം മഞ്ജുഭവനിൽ മകളുടെ വീട്ടിലായിരുന്നു താമസം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭർത്താവ്: പരേതനായ മദനൻ. മക്കൾ: മഞ്ജു, അഞ്ജു. മരുമക്കൾ: മനോജ്, ശിവപ്രസാദ്. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മൂഴിക്കോട്ടെ വീട്ടുവളപ്പിൽ.





























