27.9 C
Kollam
Tuesday 10th November, 2026 | 09:05:50 PM
Home News Breaking News ആര്യവീറിന്റെ സെഞ്ച്വറി; ഇന്ത്യ അണ്ടർ 19 ഏഷ്യാകപ്പ് സെമിയിൽ

ആര്യവീറിന്റെ സെഞ്ച്വറി; ഇന്ത്യ അണ്ടർ 19 ഏഷ്യാകപ്പ് സെമിയിൽ

Advertisement

ണ്ടർ 19 ഏഷ്യാകപ്പിൽ സെമിഫൈനലിൽ കടന്ന് ഇന്ത്യൻ കൗമാരപ്പട. അൽ അമരാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യു.എ.ഇയെ 70 റൺസിന് തകർത്താണ് ഇന്ത്യ അവസാന നാലിൽ ഇടംപിടിച്ചത്. ആര്യവീർ സെവാഗിന്റെ തകർപ്പൻ സെഞ്ച്വറിയും ഇഷാൻ ധീരജ് സൂദിന്റെ ബൗളിങ് മികവുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു. ഓപ്പണർ ആര്യവീർ സെവാഗിന്റെ 160 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. 168 പന്തുകൾ നേരിട്ട താരം ഏഴ് സിക്സും 17 ഫോറും പറത്തി. 34-ാം ഓവറിൽ സെഞ്ച്വറി പൂർത്തിയാക്കിയ ആര്യവീർ പിന്നീട് സ്കോർ 150 കടത്തിയും മുന്നേറി. ലക്ഷ്യ രാജേഷ് റായ്ചന്ദാനി 17 റൺസെടുത്ത് പുറത്തായി. വി.കെ. വിനീത് 69 പന്തിൽ 67 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ 239 റൺസിന് എല്ലാവരും പുറത്തായി. 74 പന്തിൽ 74 റൺസെടുത്ത അഹമ്മദ് ഖുദാദയാണ് ടോപ് സ്കോറർ. നൂർ അയോബി 39 റൺസും യായിൻ കിരൺ റായ് 29 റൺസും അയാൻ മിസ്ബ 27 റൺസും നേടി. ഇന്ത്യക്കായി ഇഷാൻ ധീരജ് സൂദ് നാല് വിക്കറ്റ് വീഴ്ത്തി. യു.എ.ഇക്കായി നസീം ഖാൻ നാല് വിക്കറ്റ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here