ശാസ്താംകോട്ട. കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് കുന്നത്തൂര് നിയോജകമണ്ഡലം കൺവെൻഷൻ കെ. റ്റി.യു.സി സംസ്ഥാന പ്രസിഡൻറ് റോയി ഉമ്മൻ ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ തൊഴിലാളികളെ സംരക്ഷിക്കുക കർഷകരെ സംരക്ഷിക്കുക തൊഴിലുറപ്പ് തൊഴിലാളികൾക്ക് അർഹമായ അനുകൂല്യങ്ങൾ നടപ്പിലാക്കുക രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ മൗലിക അവകാശങ്ങൾ നിഷേധിച്ച ഗാനീഷ് കുമാർ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
കൊല്ലം ജില്ലാ പ്രസിഡൻറ് യു.സി. കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡൻറ് ഇടവനശ്ശേരി ഷൗക്കത്ത് അധ്യക്ഷത വഹിച്ചു
കർഷക യൂണിയൻ കൊല്ലം ജില്ലാ പ്രസിഡൻറ് കുറ്റിയിൽ ശ്യാം സംസ്ഥാന ഉന്നത അധികാരസമിതി അംഗം ബിജു മൈനാഗപ്പള്ളി കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി അമ്പലത്തിൻ ഭാഗം രാധാകൃഷ്ണൻ കേരള കോൺഗ്രസ് കുന്നത്തൂര് നിയോജക മണ്ഡലം പ്രസിഡൻറ് സജി മള്ളാകോൺ സലാം അശ്വതി കുമാർ ശോഭ ജയൻ മുഹമ്മദ് കുഞ്ഞ് ഷാജഹാൻ മഞ്ജു നൗഷാദ് ഷാജി തുടങ്ങിയവർ ഈ കൺവെൻഷനിൽ പ്രസംഗിച്ചു

































