കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി സ്ഥാപിച്ച ആരോഗ്യപരിശോധന സംവിധാനങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം മന്ത്രി കെ മുരളീധരന്‍ നിര്‍വഹിക്കും. കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ ആധുനിക ചികിത്സ സൗകര്യങ്ങളുള്ള മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി എം ആര്‍ ഐ സ്‌കാനിങ് യൂണിറ്റ്, റോട്ടം മെഷീന്‍ എന്നിവയാണ് പ്രവര്‍ത്തനസജ്ജമാക്കുന്നത്. മെഡിക്കല്‍ കോളേജിലെ രക്തബാങ്കില്‍ പുതുതായി സ്ഥാപിക്കുന്ന റെട്ടേഷനല്‍ ത്രോംബോ ഇലാസ്റ്റോമെട്രി മെഷീന്‍ കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ രണ്ടാമത്തേതാണ്.
മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബി ബി ഗോപകുമാര്‍ എം എല്‍ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതാദേവി, ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ ഡോ. പി എസ് ഇന്ദു, ജില്ലാ പഞ്ചായത്ത് അംഗം കെ എസ് ബിനു എന്നിവര്‍ പങ്കെടുക്കും.
കൊല്ലം ഗവ. മെഡിക്കല്‍ കോളേജിലെ എംആര്‍ഐ, റോട്ടെം മെഷീനുകള്‍ നാളെ മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും
Advertisement





























