ലക്ഷ്വറി വീടുകളും വിലകൂടിയ കാറുകളും വാങ്ങുന്നതിലല്ല, മറിച്ച് നിങ്ങളുടെ സംരംഭം എത്രത്തോളം ശക്തമായി വളർത്തുന്നു എന്നതിലാണ് യഥാർത്ഥ വിജയം. (Zerodha) കോ-ഫൗണ്ടർ നിഖിൽ കാമത്തിന്റെ ഈ വാക്കുകൾ ഓരോ പുതിയ സംരംഭകനും ഓർത്തു വെക്കേണ്ട ഒന്നാണ്.
ഓണ്‍ലൈന്‍ സ്‌റ്റോക്ക് ബ്രോക്കിങ് പ്ലാറ്റ്‌ഫോമായ സെറോദയുടെ സ്ഥാപകരാണ് നിതിന്‍ കാമത്തും സഹോദരൻ നിഖില്‍ കാമത്തും. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഇരുവരും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ഇപ്പോഴിതാ നിഖിൽ കാമത്തിന്റെ ജീവിത കഥയാണ്
2010-ൽ വാറൻ ബഫറ്റ്, മെലിൻഡ ഗേറ്റ്‌സ്, ബിൽ ഗേറ്റ്‌സ് എന്നിവർ ചേർന്ന് സ്ഥാപിച്ച ജീവകാരുണ്യ പരിപാടിയായ ദ ഗിവിംഗ് പ്ലെഡ്ജിൻെറ ഭാഗമാകുകയാണ് നിഖിൽ കാമത്ത് . അസിം പ്രേംജി, കിരൺ മജുംദാർ-ഷാ, രോഹിണി, നന്ദൻ നിലേകനി എന്നിവർക്ക് ശേഷം ഇന്ത്യയിൽ നിന്ന് ഈ കൂട്ടായ്മയിൽ ചേരുന്ന നാലാമത്തെ വ്യക്തിയാണ് കാമത്ത്.
“ഒരു മനുഷ്യസ്‌നേഹി എന്ന നിലയിൽ ജീവകാരുണ്യത്തിനായുള്ള പ്രതിജ്ഞയുടെ ഭാഗമാകുന്നതായും ലോകത്തെ ക്രിയാത്മകമായി സ്വാധീനിക്കുകയാണ് ലക്ഷ്യമെന്നും നിതിൻ കാമത്ത് തന്നെ വ്യക്തമാക്കി. സാമ്പത്തിക സമത്വവും തുല്യതയുമൊക്കെ സ്വപ്നം കാണുന്ന ഫൗണ്ടേഷന്റെ ദൗത്യം തൻെറ മൂല്യങ്ങളോടും സ്വപ്നങ്ങളോടും യോജിക്കുന്നതിനാൽ ആണ് ഇതിൻെറ ഭാഗമാകുന്നത്.” കാമത്ത് പറയുന്നു. 17-ാം വയസ് മുതൽ ജോലി ചെയ്യാൻ തുടങ്ങിയ നിഖിൽ കാമത്ത് 18 വർഷമായി സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. വൈദഗ്ധ്യം കൂടുതലും നിക്ഷേപ രംഗത്താണ്. പൊതു, സ്വകാര്യ വിപണികളിൽ നിക്ഷേപം നടത്തുന്നതിന് കൂടുതൽ സമയം ചെലവഴിക്കുന്നു.
2010-ൽ ആണ് സെറദ സ്ഥാപിക്കുന്നത്. കൂടാതെ സ്വകാര്യ നിക്ഷേപങ്ങൾക്കായി ഗൃഹസ്, ഇന്ത്യയിലെ അതി സമ്പന്നരുടെ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഹെഡ്ജ് ഫണ്ട് ട്രൂ ബീക്കൺ, ഫിൻടെക് ഇൻകുബേറ്റർ റെയിൻമാറ്റർ, കാലാവസ്ഥയുമായി ബന്ധപ്പെട്ട ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന റെയിൻമാറ്റർ ഫൗണ്ടേഷൻ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.





























