28.9 C
Kollam
Tuesday 10th November, 2026 | 07:16:52 PM
Home News Breaking News വന്ദേ ഭാരത് സ്ലീപറിൽ തത്കാൽ, ആർഎസി, വെയ്റ്റിങ് ലിസ്റ്റ് സ‍ൗകര്യങ്ങൾ ഉണ്ടാകില്ല

വന്ദേ ഭാരത് സ്ലീപറിൽ തത്കാൽ, ആർഎസി, വെയ്റ്റിങ് ലിസ്റ്റ് സ‍ൗകര്യങ്ങൾ ഉണ്ടാകില്ല

Advertisement

ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപർ ട്രെയിനുകളിൽ തത്കാൽ, ആർഎസി, വെയ്റ്റിങ് ലിസ്റ്റ് സ‍ൗകര്യങ്ങൾ ഉണ്ടാകില്ല. ഇ‍ൗ ട്രെയിനുകളിൽ കൺഫേം സീറ്റ് മാത്രമായി റെയിൽവേ നിജപ്പെടുത്തി. യാത്ര മുൻകൂട്ടി നിശ്‌ചയിച്ച്‌ ബുക്ക്‌ ചെയ്‌ത്‌ ബെർത്ത്‌ ഉറപ്പായവർക്ക്‌ മാത്രമാകും ഇ‍ൗ ട്രെയിനുകളിൽ യാത്ര സാധ്യമാവുക.

വന്ദേഭാരത്‌ സ്ലീപറിൽ തത്കാൽ ബുക്കിങ് ഇല്ലാത്തതിനാൽ മുൻകൂട്ടിയുള്ള റിസർവേഷൻ സംവിധാനത്തിലൂടെ മാത്രമേ ടിക്കറ്റ്‌ ബുക്ക് ചെയ്യാനാകൂ. അതേസമയം, ഒരോ ക്ലാസിലും ഒറ്റ ടിക്കറ്റ് നിരക്ക്‌ മാത്രമേ ഉണ്ടാകൂ. യാത്രക്കാരുടെ തിരക്കോ, ടിക്കറ്റ്‌ എടുക്കുന്ന ദിവസവും യാത്രാദിവസവും തമ്മിലുള്ള വ്യത്യാസമോ അനുസരിച്ച് ടിക്കറ്റ് നിരക്കിൽ വ്യത്യാസം ഉണ്ടാകില്ല.

16 കോച്ചുള്ള ഓരോ ട്രെയിനിലും ഫസ്റ്റ്‌ എസി, സെക്കൻഡ്‌ എസി, തേഡ്‌ എസി ക്ലാസുകളിലായി 823 ബർത്തുകളാണുള്ളത്. ഇതിൽ 611 എണ്ണം എസി ത്രീ ടയറാണ്‌. ടു ടയറിൽ 188 ബർത്തും ഫസ്റ്റ് ക്ലാസിൽ 24 ബർത്തുമാണുള്ളത്. ത്രീ ടയർ കോച്ചുകളിൽ ആറ് ബർത്തുകൾ വീതം വനിതാ യാത്രക്കാർക്കായി മാറ്റിവെച്ചിട്ടുണ്ട്. ഔദ്യോഗിക പാസിൽ യാത്ര ചെയ്യുന്ന റെയിൽവേ ജീവനക്കാർക്ക് 21 ബർത്തുകളും അനുവദിച്ചിട്ടുണ്ട്‌.

ഹൗറ–കാമാഖ്യ (ഗുവാഹത്തി), ന്യൂഡൽഹി–വാരണസി (കാശി), മുംബൈ സിഎസ്എംടി–എസ്എംവിടി ബംഗളൂരു എന്നീ മൂന്നു റൂട്ടുകളിലാണ് നിലവിൽ വന്ദേഭാരത് സർവീസ് നട‌ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here