28.9 C
Kollam
Tuesday 10th November, 2026 | 07:07:47 PM
Home News Breaking News തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐയ്ക്ക് സർവ്വാധിപത്യം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐയ്ക്ക് സർവ്വാധിപത്യം

Advertisement

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സീറ്റുകളിലും വൻ വിജയം നേടി എസ്‌.എഫ്.ഐ
സർവ്വാധിപത്യം ഉറപ്പിച്ചു. കോളേജ് യൂണിയൻ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റുകളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് എസ്‌.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചുകയറിയത്.

നാമനിർദ്ദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ടുണ്ടായ ചില തർക്കങ്ങളെ തുടർന്ന് മുൻപ് ഇവിടുത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ആ തർക്കങ്ങൾ പരിഹരിച്ച ശേഷം 2026 നവംബർ 10-നാണ് വോട്ടെടുപ്പ് നടന്നത്.”UC Will Always Be Red”എന്ന വലിയ ബാനറുകളുമേന്തി കോളേജ് കാമ്പസിലും പരിസരത്തും വിദ്യാർത്ഥികൾ വലിയ വിജയാഘോഷ പ്രകടനങ്ങൾ നടത്തി.
തുടർച്ചയായ വർഷങ്ങളിൽ തങ്ങളുടെ ശക്തമായ കോട്ടയായി യൂണിവേഴ്സിറ്റി കോളേജിനെ നിലനിർത്താൻ ഈ വിജയത്തിലൂടെ എസ്‌.എഫ്.ഐക്ക് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here