27.1 C
Kollam
Wednesday 4th November, 2026 | 12:11:54 AM
Home News Breaking News എറണാകുളം മഹാരാജാസിൽ മന്ത്രിയെ തടഞ്ഞ രണ്ട് എസ് എഫ് ഐ നേതാക്കൾ അറസ്റ്റിൽ

എറണാകുളം മഹാരാജാസിൽ മന്ത്രിയെ തടഞ്ഞ രണ്ട് എസ് എഫ് ഐ നേതാക്കൾ അറസ്റ്റിൽ

Advertisement

എറണാകുളം: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ എറണാകുളം സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് സുനിൽ (22) എന്നയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെയാളായ ആദിലിനെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.

കാലടി സംസ്‌കൃത സർവകലാശാലയിലെ 16 എസ്.എഫ്.ഐ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഒക്ടോബർ 30-ന് മഹാരാജാസ് കോളേജ് വേദിയിൽ വെച്ച് വിദ്യാർത്ഥികൾ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കുകയും ചടങ്ങ് തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ ലഹളയുണ്ടാക്കൽ , പൊതുവഴി തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടി.

ഈ സംഭവവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാൻ വി. പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെ കോളേജ് കൗൺസിൽ 10 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here