30.1 C
Kollam
Saturday 31st October, 2026 | 11:32:06 AM
Home News Breaking News മഹാരാജാസിലെ മന്ത്രിയുടെ പരിപാടി കലക്കിയതില്‍ ആഹ്ളാദിച്ച് എസ് എഫ്ഐ, സംഘടനയെ തൊലിയുരിച്ച് സോഷ്യല്‍മീഡിയ

മഹാരാജാസിലെ മന്ത്രിയുടെ പരിപാടി കലക്കിയതില്‍ ആഹ്ളാദിച്ച് എസ് എഫ്ഐ, സംഘടനയെ തൊലിയുരിച്ച് സോഷ്യല്‍മീഡിയ

Advertisement

കൊച്ചി. മഹാരാജാസ് കോളജിൽ മന്ത്രി റോജി എം ജോൺ പങ്കെടുത്ത ചടങ്ങിൽ എസ് എഫ് ഐ പ്രതിഷേധമുയര്‍ത്തിയ രീതിക്കെതിരെ വ്യാപക ആക്ഷേപം. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പരിപാടി പൂർത്തിയാക്കാതെ മന്ത്രി വേദി വിട്ടു. പരിപാടി കലങ്ങിയതില്‍ എസ്എഫ്ഐക്ക് ആഹ്ളാദം. സംഘടനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം പടരുന്നു.

മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനെടെയായിരുന്നു നാടകീയ സംഭവങ്ങൾ.ചടങ്ങ് ഉദ്ഘാടനത്തിനെതിയ മന്ത്രി റോജി എം ജോൺ സംസാരിക്കാൻ എത്തിയതിന് പിന്നാലെ SFI പ്രവർത്തകർ പ്രതിഷേധം തുടങ്ങി. സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥി സസ്പെൻഷനിൽ ആയതായിരുന്നു വിഷയം. ബാനർ ഉയർത്തി.പിന്നാലെ മന്ത്രിയുടെ മറുപടി വന്നു.

ഉദ്ഘാടന പ്രസംഗത്തിനിടെ ഇതു തടസപ്പെടുത്തി കോളേജ് വൈസ് ചെയർപേഴ്സൺ വേദിയിലെത്തി മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചു.സംസ്‌കൃത സർവകലാശാലയിൽ പ്രതിഷേധിച്ചവരെ സസ്‌പെൻഡ് ചെയ്ത നടപടിയായിരുന്നു പ്രതിഷേധത്തിന്റെ കാരണം.എന്നാൽ ചോദ്യങ്ങൾക്ക് പിന്നീട് മറുപടി നൽകാം എന്ന് മന്ത്രി മറുപടി നൽകി. എന്നാല്‍ പരിപാടി തടസപ്പെടുത്തി SFI പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. കോളജിലെ ബിരുദ ദാനചടങ്ങ് വീക്ഷിക്കാന്‍ രക്ഷിതാക്കളടക്കം കാത്തുനില്‍ക്കുമ്പോഴാണ് പരിപാടി സംഘര്‍ഷ ഭരിതമായത്.

ചോദ്യം ചോദിച്ച പ്രവർത്തകരെ പോലിസ് പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെ പ്രതിഷേധം കൂടുതല്‍ സംഘർഷത്തിലേക്ക് വഴിമാറി.പിന്നാലെ പരിപാടി പൂർത്തിയാക്കാൻ നിൽക്കാതെ മന്ത്രി വേദിവിട്ടു.കാലടി സംസ്‌കൃത സർവകലാശാലയിലെ സമരത്തിലെ നിലപാടിൽ മാറ്റമില്ല എന്ന് വ്യക്തമാക്കിയ ശേഷമാണ് മന്ത്രി വേദി വിട്ടത്.

പ്രതിഷേധത്തിനിടെ SFI പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണവുമായി KSU രംഗതെത്തി.പ്രതിഷേധത്തിൽ പോലിസ് കേസെടുത്തേക്കും.

പരിപാടി കലക്കാന്‍ എസ്എഫ്ഐ നടത്തിയ നീക്കം പവിത്രമായ ബിരുദദാനചടങ്ങ് നശിപ്പിച്ചതായി വ്യാപകമായി ആരോപണം സമൂഹമാധ്യമങ്ങളില്‍ പരക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here