26.7 C
Kollam
Thursday 15th October, 2026 | 06:19:07 AM
Home News Breaking News അഭിമന്യു കൊലപാതകക്കേസിൽ സാക്ഷിവിസ്താരം ഇന്ന് തുടങ്ങും

അഭിമന്യു കൊലപാതകക്കേസിൽ സാക്ഷിവിസ്താരം ഇന്ന് തുടങ്ങും

കൊച്ചി. എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊലപാതകക്കേസിൽ സാക്ഷിവിസ്താരം ഇന്ന് തുടങ്ങും. കേസിലെ ഒന്നും രണ്ടും സാക്ഷികളെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിസ്തരിക്കുക. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കോളേജിലെ വിദ്യാർഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് വിചാരണ നടപടികൾക്ക് തുടക്കമാകുന്നത്.

കേസിലെ ആദ്യ 16 പ്രതികൾക്കെതിരെയാണ് നിലവിൽ വിചാരണ നടക്കുന്നത്. നാലു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അഡ്വ. ജി. മോഹൻരാജാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.

LEAVE A REPLY

Please enter your comment!
Please enter your name here