26.7 C
Kollam
Thursday 15th October, 2026 | 05:58:30 AM
Home News Breaking News മാസപ്പടി,മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മരുമകൻ പി.എ.മുഹമ്മദ് റിയാസ്, മകൾ ടി. വീണ എന്നിവർക്കെതിരെ എൻഫോഴ്‌സ്മെന്റ്...

മാസപ്പടി,മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മരുമകൻ പി.എ.
മുഹമ്മദ് റിയാസ്, മകൾ ടി. വീണ എന്നിവർക്കെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്  ഇസിഐആർ രജിസ്റ്റർ ചെയ്തു

കൊച്ചി. മാസപ്പടി (എക്സാലോജിക് – സിഎംആർഎൽ) കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മരുമകനും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ.
മുഹമ്മദ് റിയാസ്, മകൾ ടി. വീണ എന്നിവർക്കെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ED) ഇസിഐആർ (ECIR – Enforcement Case Information Report) രജിസ്റ്റർ ചെയ്തു.

വീണയുടെ സ്ഥാപനമായ എക്സാലോജികും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (CMRL) തമ്മിലുള്ള മാസപ്പടി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി.
പ്രധാന ആരോപണം: വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലിയായി വാങ്ങി എന്നാണ് ഇഡിയുടെ ആരോപണം

സെപ്റ്റംബർ 7, 2026-ൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെ പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇഡി കേരള സ്റ്റേറ്റ് പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു

രണ്ട് കേസുകളിലും മകൾ വീണ പ്രതി
ഇഡി കേസ് വിജിലൻസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here