27.2 C
Kollam
Sunday 1st November, 2026 | 09:42:00 AM
Home News Breaking News ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തിറങ്ങി, തൊട്ടുപിന്നാലെ തട്ടിപ്പ് കേസിൽ മുൻ മന്ത്രി അസം ഖാനെ...

ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തിറങ്ങി, തൊട്ടുപിന്നാലെ തട്ടിപ്പ് കേസിൽ മുൻ മന്ത്രി അസം ഖാനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി

Advertisement

ലഖ്നൗ: വ്യാജ പാന്‍കാര്‍ഡ് കേസില്‍ ജയിലിൽ നിന്ന് ഇറങ്ങിയ മുൻ യുപി മന്ത്രി ആസം ഖാനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കുഴൽപണ ഇടപാട് കേസിൽ ആണ് ആസം ഖാനെ അറസ്റ്റ് ചെയ്തത്. രണ്ട് പാൻകാർഡുകൾ കൈവശം വച്ച കേസിൽ അലഹബാദ് ഹൈക്കോടതി ജാമ്യം നൽകിയതിനെ തുടർന്നാണ് 11 മാസത്തിലേറെ നീണ്ട തടവിന് ശേഷം ഇന്ന് ആസം ഖാൻ പുറത്തിറങ്ങിയത്.

Also Read: സംസ്ഥാനം നാളെ മുതൽ വീണ്ടും ഇരുട്ടിലേക്കെന്ന് ആശങ്ക; ഹിമാചലിൽ നിന്ന് ഇനി വൈദ്യുതി കിട്ടില്ല, തത്സമയ വിപണിയിൽ വൈദ്യുതിയില്ലെങ്കിൽ നിയന്ത്രണത്തിന് സാധ്യത

ജയിലിൽ നിന്ന് പുറത്തേക്ക് വന്ന ആസം ഖാനെ നാടകീയമായി ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച മകന്‍ അബ്ദുല്ല അസമിനൊപ്പം ജയില്‍ മോചിതനായി നിമിഷങ്ങള്‍ക്കകമാണ് അസം ഖാനെ കേന്ദ്ര ഏജന്‍സി നാടകീയമായി കസ്റ്റഡിയിലെടുത്തത്. മുസ്ലീം ആയതിനുള്ള ശിക്ഷയാണിത് എന്നായിരുന്നു ആസം ഖാൻ പ്രതികരിച്ചത്.

മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന കേസിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. റാംപൂരിലെ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 416.14 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത ഇടപാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഒക്ടോബര്‍ 14ന് അസം ഖാന്‍, മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റ് എന്നിവര്‍ക്കെതിരെ ഇഡി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജയിലില്‍ വെച്ച് അസം ഖാനെ ചോദ്യം ചെയ്ത ശേഷമായിരുന്നു നടപടി. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അസം ഖാനെ ഗാസിയാബാദിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here