26.3 C
Kollam
Friday 16th October, 2026 | 08:24:40 PM
Home News Breaking News പിണറായി വിജയനെതിരെ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്ന ഗ്യാപ്പില്‍ അതിവേഗ നീക്കങ്ങളുമായി ഇഡി

പിണറായി വിജയനെതിരെ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്ന ഗ്യാപ്പില്‍ അതിവേഗ നീക്കങ്ങളുമായി ഇഡി

കൊച്ചി. സിഎംആര്‍എല്‍ എക്‌സാലോജിക് കൈക്കൂലിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ മടിച്ചുനനില്‍ക്കുന്ന ഗ്യാപ്പില്‍ അതിവേഗ നീക്കങ്ങളുമായി ഇഡി. സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് പിണറായി വിജയന് സമന്‍സയച്ചു. പിന്നാലെ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാനും ഇഡി നീക്കം തുടങ്ങി.


വിജിലന്‍സ് കേസെടുത്തതിന് പിന്നാലെ പിണറായി വിജയനെതിരെ അതിവേഗമാണ് ഇഡിയുടെ കരുനീക്കം. വിജിലന്‍സ് കേസിലേക്ക് നയിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെ തടയാന്‍ പിണറായി വിജയന്‍ കോടതികള്‍ കയറുന്നതിനിടെയാണ് ഇഡി നീക്കം ഊര്‍ജിതമാക്കിയത്. തൊട്ടടുത്ത ദിവസം ഡിവിഷന്‍ ബെഞ്ച് വിധി കാത്തിരുന്ന പിണറായിയെയും കൂട്ടരെയും കേസെടുത്താണ് ഇഡി ആദ്യം ഞെട്ടിച്ചത്. കൈക്കൂലിയിടപാടില്‍ പിണറായി വിജയനെ ഒന്നാംപ്രതിയാക്കിയും ഹവാലയിടപാടുകളില്‍ മുഹമ്മദ് റിയാസിനെയും പ്രതിയാക്കി രജിസ്റ്റര്‍ ചെയ്തത് രണ്ട് കേസുകള്‍. ഡിവിഷന്‍ ബെഞ്ച് വിധിക്ക് തടയിടാന്‍ പിണറായി സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ഇഡിയുടെ അടുത്ത നിര്‍ണായക നീക്കം. രേഖകളുമായി വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ മുഖ്യമന്ത്രിക്ക് ഇഡിയുടെ സമന്‍സ്. മകള്‍ വീണയടക്കം കേസില്‍ മറ്റ് ആറ് പ്രതികളുണ്ടെങ്കിലും സമന്‍സ് പിണറായിക്ക് മാത്രം. പിണറായിക്ക് ഒരു ഇളവും നല്‍കേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടില്‍ സുരക്ഷിതമായി ഭരണം മുന്നോട്ടുകൊണ്ടുപോകാമെന്ന ഗൂഡലക്ഷ്യമാണ് സര്‍ക്കാരിനെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. പിണറായിയിലേക്ക് ലക്ഷ്യം നീണ്ടാല്‍ സമാധാനമായി ഭരിക്കാന്‍അനുവദിക്കില്ലെന്ന സന്ദേശം വളരെ വ്യക്തമായി സിപിഎം സംസ്ഥാന സർക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസിന് നല്‍കിക്കഴിഞ്ഞു..

നിയമപരമായി ലഭിച്ച ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇഡി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരായ ഹൈക്കോടതി വിധികള്‍ക്കെതിരെ പിണറായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലു ഹര്‍ജി പരിഗണിക്കാന്‍ ഒരു ആഴ്ച കഴിയും. ഈ ഇടവേളയാണ് ഇഡി അവസരമാക്കിയത്. സമന്‍സയച്ചെങ്കിലും ഉടന്‍ പിണറായി ഇഡിക്ക് മുന്നിലെത്താനിടയില്ല. നിയമപരമായ എല്ലാ സാധ്യതകളും പയറ്റിയ ശേഷമാകും പിണറായിയുടെ തുടര്‍ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here